കൊല്ലം: വെള്ളിയാഴ്ച വിക്ടോറിയ ആശുപത്രിയിൽ എത്തിയവർ കുഞ്ഞുങ്ങളുടെ കൂട്ടക്കര ച്ചിൽ കേട്ടാണ് ആശുപത്രി കോൺഫറൻസ് ഹാളിലേക്ക് കയറിച്ചെന്നത്. അവിടെ ചെന്നവർ കണ് ടത് കുറേ കുഞ്ഞുങ്ങളും അവരെ താരാട്ടുപാടിയും തലോടിയും ഒാമനിക്കുന്ന കുറേ അമ്മമാരും. < /p>
വിക്ടോറിയ ആശുപത്രിയിലെ വന്ധ്യതാനിവാരണ ക്ലിനിക്കിെൻറ കുടുംബസംഗമം ‘താരാട്ട ി’ൽ താരങ്ങളാകാൻ എത്തിയതായിരുന്നു ഇൗ കുരുന്നുകളും അമ്മമാരും. മൂന്ന് കുഞ്ഞുങ്ങളുമായാണ് പ്രാക്കുളം സ്വദേശിനി സൗമ്യ ‘താരാട്ടി’നെത്തിയത്. ഇൗ കുഞ്ഞുങ്ങളായിരുന്നു സംഗമത്തിലെ താരങ്ങളും.
കാത്തിരിപ്പുകള്‍ക്ക് വിരാമമിട്ട് ജീവിതത്തില്‍ സന്തോഷം നിറച്ചെത്തിയ കുഞ്ഞുങ്ങള്‍, മാതാപിതാക്കള്‍, മാതാപിതാക്കളാകാന്‍ ഒരുങ്ങുന്ന ദമ്പതികള്‍ എന്നിവര്‍ക്കായി ഒരു ദിനം എന്നത് പലർക്കും വേറിട്ട അനുഭവമായി മാറി. 2017 മുതൽ വന്ധ്യതാചികിത്സയാരംഭിച്ച് ഒരുവർഷ കാലയളവിനുള്ളിൽ കുഞ്ഞുങ്ങൾ ജനിച്ച 75 പേരിൽ 39 ദമ്പതികളാണ് സംഗമത്തിൽ പങ്കെടുത്തത്.
‘താരാട്ട്’ കുടുംബസംഗമം ജില്ലപഞ്ചായത്ത് പ്രസിഡൻറ് സി. രാധാമണി ഉദ്ഘാടനം ചെയ്തു. നൂതന സൗകര്യങ്ങളോടെ കൂടുതല്‍ ആധുനികസംവിധാനങ്ങള്‍ ചികിത്സക്കായി ലഭ്യമാക്കുമെന്നും സേവനസന്നദ്ധരായ ഡോക്ടര്‍മാരുെടയും ജീവനക്കാരുെടയും പ്രവര്‍ത്തനമാണ് ക്ലിനിക്കിെൻറ വിജയമെന്നും അവര്‍ പറഞ്ഞു.
ജില്ലപഞ്ചായത്ത് ആരോഗ്യ- വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ശ്രീലേഖ വേണുഗോപാല്‍ അധ്യക്ഷയായി. ആര്.സി.എച്ച് ഓഫിസര്‍ ഡോ. കൃഷ്ണവേണി, വിക്ടോറിയ ആശുപത്രി കണ്‍സള്‍ട്ടൻറ് പീഡിയാട്രീഷ്യന്‍ ഡോ. ശ്രീകുമാരി, ആശുപത്രി സൂപ്രണ്ട് ഡോ. സൈജു ഹമീദ് എന്നിവര്‍ ക്ലാസുകള്‍ നയിച്ചു. സംഗമത്തിന് എത്തിയ അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമുള്ള മെമേൻറായും സമ്മാനങ്ങളും വിതരണം ചെയ്തു.
വന്ധ്യത നിവാരണ ക്ലിനിക്കിലെ നോഡല്‍ ഓഫിസറും കണ്‍സള്‍ട്ടൻറ് ഗൈനക്കോളജിസ്റ്റ് ഡോ. ജെ. അഞ്ജലി, ജില്ലപഞ്ചായത്ത് സെക്രട്ടറി കെ. പ്രസാദ്, ജില്ലപഞ്ചായത്ത് ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി അംഗങ്ങള്‍, ഗൈനക്കോളജി വിഭാഗം മേധാവി ഡോ. മിനി എസ്. നായര്‍, നഴ്സിങ് സൂപ്രണ്ടുമാര്‍, എച്ച്.എം.സി അംഗങ്ങള്‍ നഴ്സിങ് വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. 2014-15 കാലയളവിലാണ് ജില്ലപഞ്ചായത്തിെൻറ നേതൃത്വത്തില്‍ വന്ധ്യതാനിവാരണ ക്ലിനിക്ക് പ്രവര്‍ത്തനമാരംഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.