നെന്മാറ(പാലക്കാട്): പൊലീസ് സ്റ്റേഷനിലേക്ക് പെട്രോൾ നിറച്ച മദ്യക്കുപ്പിയിൽ തീ കൊളുത്തിയെറിഞ്ഞ സംഭവത്തിൽ നാലുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. തിരുവടിയാട് പുത്തൻതറ രാജേഷ് (27), തിരുവഴിയാട് മല്ലൻ പാറക്കൽ രമേഷ് (27), തിരുവഴിയാട് ചീരപ്പൊറ്റ മിഥുൻ (19), തിരുവഴിയാട് ചീരപ്പൊറ്റ അനീഷ് (24) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. രണ്ട് ബൈക്കുകളിലായി എത്തിയ പ്രതികളിൽ രാജേഷാണ് സ്റ്റേഷന് നേരെ പെട്രോൾ ബോംബ് എറിഞ്ഞത്. ഇതിൻെറ ദൃശ്യങ്ങൾ സി.സി.ടി.വിയിൽനിന്ന് തിരിച്ചറിഞ്ഞ പൊലീസ് ഇവരെ പിടികൂടുകയായിരുന്നു. ഇവരുടെ സുഹൃത്തുക്കളായ തിരുവഴിയാട് ഇടപ്പാടത്തെ കാർത്തിക് (25), പമ്പാവാസൻ (48), അജീഷ് (25) എന്നിവരെ കഴിഞ്ഞദിവസം ലോക്ഡൗൺ ലംഘിച്ച് മാസ്ക് ധരിക്കാതെ കൂട്ടം കൂടിയതിന് പൊലീസ് പട്രോളിങ് സംഘം പിടികൂടിയിരുന്നു. ഇതിനിടെ അവർ ജൂനിയർ എസ്.ഐ ജയ്സനെ അസഭ്യം പറയുകയും ൈകയേറ്റം ചെയ്യുകയും ചെയ്തു. കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും ൈകയേറ്റത്തിനും ഇവരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. ഈ സംഭവമാണ് പ്രതികളെ നെന്മാറ സ്റ്റേഷനിലേക്ക് പെട്രോൾ ബോംബ് എറിയാൻ പ്രേരിപ്പിച്ചതെന്ന് പൊലീസ് പറഞ്ഞു. ആലത്തൂർ ഡിവൈ.എസ്.പി കെ.എം. ദേവസ്യ, നെന്മാറ സി.ഐ ദീപകുമാർ എന്നിവർ അന്വേഷണത്തിന് നേതൃത്വം നൽകി. ക്രിമിനൽ കേസുകളിൽ പ്രതികളാണ് അറസ്റ്റിലായവരെന്ന് പൊലീസ് അറിയിച്ചു. pkg prathi rajesh രാജേഷ് pkg prathiramesh രമേഷ് pkg prathi midun മിഥുൻ pkg prathi aneesh അനീഷ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.