local lead - കോവിഡ്: ജില്ലയിൽ ഒരു മരണം

* ആറ് പേർക്ക് കൂടി കോവിഡ് തിരുവനന്തപുരം: ജില്ലയിൽ കോവിഡ് ബാധിച്ച് ചൊവ്വാഴ്ച ഒരാൾ കൂടി മരിച്ചു. നാലാഞ്ചിറ കൊപ്പഴികത്ത് വീട്ടിൽ (ഹൗസ് നമ്പർ -44) ഫാദർ കെ.ജി വർഗീസാണ് (77) ഇന്നലെ മെഡിക്കൽ കോളജിൽ മരിച്ചത്. മരിയനാട് സ്വദേശി, പുരുഷന്‍ (35), കല്ലറ സ്വദേശി, പുരുഷന്‍ (48), ആറ്റിങ്ങല്‍ സ്വദേശി, പുരുഷന്‍ (39), വള്ളക്കടവ് സ്വദേശി, പുരുഷന്‍ (45), വെഞ്ഞാറമ്മൂട് സ്വദേശി, പുരുഷന്‍ (53), പുത്തന്‍തോപ്പ് സ്വദേശി, സ്ത്രീ (38) എന്നിവരാണ് പരിശോധന ഫലം പോസിറ്റീവായവർ. ഇന്നലെ രോഗം സ്ഥിരീകരിച്ചവരില്‍ ആറുപേര്‍ വിദേശത്തുനിന്ന് വന്നവര്‍. ഇതില്‍ നാലുപേര്‍ക്ക് രോഗലക്ഷണമുണ്ടായിരുന്നതിനാല്‍ എയര്‍പോര്‍ട്ടില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. രണ്ടുപേരെ സര്‍ക്കാര്‍ നിരീക്ഷണ കേന്ദ്രത്തിലും പാര്‍പ്പിച്ചിരുന്നു. നാലാഞ്ചിറ സ്വദേശിയായ ആളിന് യാത്ര പശ്ചാത്തലമില്ല. രോഗം വന്നതെങ്ങനെയെന്ന് വ്യക്തമല്ല. ഏപ്രില്‍ 20ന് റോഡപകടത്തില്‍ പരിക്കേറ്റതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയക്ക് വിധേയനായി. തുടര്‍ന്ന് ചികിത്സയിലായിരുന്നു. ഇന്നലെ സ്രവം പരിശോധനെക്കടുത്തു. ഇന്ന് രാവിലെ മരിച്ചു. ഇന്നുവന്ന പരിശോധനഫലം പോസിറ്റീവായി. ഇന്നലെ ജില്ലയില്‍ പുതുതായി 842 പേര്‍ രോഗനിരീക്ഷണത്തിലായി. 430 പേര്‍ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്‍ത്തിയാക്കി. ജില്ലയില്‍ 10141 പേര്‍ വീടുകളിലും 1749 പേര്‍ സ്ഥാപനങ്ങളിലും കരുതല്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളില്‍ ഇന്നലെ രോഗലക്ഷണങ്ങളുമായി 22 പേരെ പ്രവേശിപ്പിച്ചു. 20 പേരെ ഡിസ്ചാര്‍ജ് ചെയ്തു. ജില്ലയില്‍ ആശുപത്രികളില്‍ 144 പേര്‍ നിരീക്ഷണത്തിലുണ്ട്. ഇന്നലെ 381 സാമ്പിളുകള്‍ പരിശോധനക്കായി അയച്ചു. ഇന്നലെ ലഭിച്ച 140 പരിശോധനഫലങ്ങള്‍ നെഗറ്റീവാണ്. ജില്ലയില്‍ 52 സ്ഥാപനങ്ങളിലായി 1749 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട് ഇന്നലെ 2086 വാഹനങ്ങള്‍ പരിശോധിച്ചു. കലക്ടറേറ്റ് കൺട്രോള്‍ റൂമില്‍ 156 േകാളുകളുമാണ് ഇന്നലെയെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 12 പേര്‍ ഇന്നലെ മൻെറല്‍ ഹെല്‍ത്ത് ഹെല്‍പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 531 പേരെ ഇന്നലെ വിളിച്ചു. അവര്‍ക്ക് ആവശ്യമായ നിർദേശങ്ങള്‍ നല്‍കുകയും ചെയ്തു. കോവിഡ് കെയര്‍ സൻെററുകളിലുള്ളവർ -1749
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.