തിരുവനന്തപുരം: ജില്ലയിൽ നാലുപേർക്കുകൂടി കോവിഡ്-19 രോഗം സ്ഥിരീകരിച്ചു. ഞായറാഴ്ച തിരുവനന്തപുരത്ത് രോഗം സ്ഥിരീകരിച്ചവരിൽ കാട്ടാക്കട സ്വദേശിയായ സ്ത്രീ (54) കുവൈറ്റിൽനിന്ന് 27ന് നെടുമ്പാശ്ശേരി വഴിയാണ് വന്നത്. കാട്ടാക്കട സ്വദേശിയായ സ്ത്രീ (40) കുവൈറ്റിൽനിന്ന് 28നാണ് എത്തിയത്. കരവാരം ആലങ്കോട് സ്വദേശിയായ പുരുഷൻ (42) കുവൈറ്റിൽനിന്ന് 30ന് എത്തി. അദ്ദേഹത്തിന് രോഗലക്ഷണം കണ്ടു പരിശോധിച്ചു. ആനാട് സ്വദേശി പുരുഷൻ (33) പെയിൻറിങ് തൊഴിലാളിയാണ്. 28ന് മൂന്ന് സുഹൃത്തുക്കളുമായി മദ്യപിക്കുന്നതിനിടെ അമിതമായി ഛർദിക്കുകയും അവശത ഉണ്ടാകുകയും ചെയ്തതിനെ തുടർന്നാണ് നെടുമങ്ങാട് ജില്ല ആശുപത്രിയിലെത്തിയത്. ഇദ്ദേഹം 27ന് തമിഴ്നാട്ടിൽ പോയിരുന്നു. പ്രാഥമിക പരിശോധനയിൽ രോഗസാധ്യത തോന്നിയതിനാൽ മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചു. പരിശോധനഫലം ഞായറാഴ്ച വന്നു. രോഗമുണ്ടായത് എങ്ങനെയെന്ന് സ്ഥിരീകരിക്കുന്നതിനും സമ്പർക്കമുണ്ടായവരെ കണ്ടെത്തുന്നതിനുള്ള നടപടികൾ ആരംഭിച്ചു. ഞായറാഴ്ച ജില്ലയിൽ പുതുതായി 687 പേർ രോഗനിരീക്ഷണത്തിലായി. 278 പേർ നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂർത്തിയാക്കി. ജില്ലയിൽ 9505 പേർ വീടുകളിൽ കരുതൽ നിരീക്ഷണത്തിലുണ്ട്. ജില്ലയിലെ ആശുപത്രികളിൽ രോഗലക്ഷണങ്ങളുമായി 17 പേരെ പ്രവേശിപ്പിച്ചു. 17 പേരെ ഡിസ്ചാർജ് ചെയ്തു. ജില്ലയിൽ ആശുപത്രികളിൽ 112 പേർ നിരീക്ഷണത്തിലുണ്ട്. 142 സാമ്പിളുകൾ പരിശോധനയ്ക്കായി അയച്ചു. ഞായറാഴ്ച ലഭിച്ച 120 പരിശോധനഫലങ്ങൾ നെഗറ്റിവാണ്. ജില്ലയിൽ 61 സ്ഥാപനങ്ങളിലായ 1474 പേർ നിരീക്ഷണത്തിൽ കഴിയുന്നുണ്ട്. 1880 വാഹനങ്ങൾ പരിശോധിച്ചു. കലക്ടറേറ്റ് കൺട്രോൾ റൂമിൽ -165 കാളുകളാണ് എത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 10 പേർ മൻെറൽ ഹെൽത്ത് ഹെൽപ് ലൈനിലേക്ക് വിളിച്ചു. BOX ആകെ നിരീക്ഷണത്തിലുള്ളവർ -11091 വീടുകളിൽ നിരീക്ഷണത്തിലുള്ളവർ -9505 ആശുപത്രികളിൽ നിരീക്ഷണത്തിലുള്ളവർ -112 കോവിഡ് കെയർ സൻെററുകളിലുള്ളവർ -1474
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.