തിരുവനന്തപുരം: ജില്ലയില്‍ റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം പൂര്‍ത്തിയായി. 9,09,243 കാര്‍ഡുടമകള്‍ റേഷന്‍ കടകളില്‍ നിന്ന് കിറ്റ് വാങ്ങി. ആകെ 9,46,906 റേഷന്‍ കാര്‍ഡുകളാണ് ജില്ലയിലുള്ളത്. റേഷന്‍ കടകളില്‍നിന്ന് കിറ്റ് വാങ്ങാന്‍ സാധിക്കാത്തവര്‍ക്ക് സപ്ലൈകോ വിതരണ കേന്ദ്രങ്ങളില്‍നിന്ന് വരും ദിവസങ്ങളില്‍ കിറ്റ് വാങ്ങാനുള്ള സൗകര്യമുണ്ട്. മഞ്ഞ കാര്‍ഡ് വിഭാഗത്തില്‍ 62,438 കാര്‍ഡുടമകളും മുന്‍ഗണന വിഭാഗത്തില്‍ 3,88,488 കാര്‍ഡുടമകളും നീല കാര്‍ഡില്‍ ഉള്‍പ്പെട്ട 2,01,465 കാര്‍ഡുടമകളും വെള്ള കാര്‍ഡുള്ള 2,56,852 കാര്‍ഡുടമകളും കിറ്റ് വാങ്ങി. ഡൊണേറ്റ് മൈ കിറ്റ് സേവനം ഉപയോഗിച്ച് 4356 റേഷന്‍ കാര്‍ഡുടമകള്‍ കിറ്റ് സംഭാവന ചെയ്തു. റേഷന്‍ കാര്‍ഡില്ലാത്ത കുടുംബങ്ങള്‍ക്ക് അപേക്ഷിച്ചാല്‍ 24 മണിക്കൂറിനകം റേഷന്‍ കാര്‍ഡ് നല്‍കണമെന്ന ഉത്തരവിൻെറ അടിസ്ഥാനത്തില്‍ 5738 അപേക്ഷകള്‍ ലഭിക്കുകയും അതില്‍ 3017 അപേക്ഷകള്‍ അംഗീകരിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.