ഹോം ക്വാറൻറീൻ ലംഘിച്ച രണ്ടുപേർകൂടി പിടിയിൽ

തിരുവനന്തപുരം: നഗരത്തിൽ ഹോം ക്വാറൻറീന്‍ ലംഘിച്ച് പുറത്തിറങ്ങിയ രണ്ടുപേർക്കെതിരെ പൊലീസ് കേസെടുത്തു. തമിഴ്‌നാട്ടിലെ തെങ്കാശിയില്‍നിന്നും ആര്യങ്കാവ് ചെക്പോസ്റ്റ് വഴി തിരുവനന്തപുരത്തെത്തിയ വഞ്ചിയൂര്‍, തുമ്പ സ്വദേശികൾക്കെതിരെയാണ് നടപടിയെടുത്തത്. ഹോം ക്വാറൻറീനില്‍ കഴിയുന്നവരുടെ ദിവസേനയുള്ള നിരീക്ഷണത്തിൻെറ ഭാഗമായി പൊലീസ് ഇവരുടെ താമസസ്ഥലത്ത് എത്തിയപ്പോഴാണ് ഇവര്‍ വീട്ടിലില്ല എന്ന് മനസ്സിലാക്കിയത്. തുടർന്ന് ഇരുവരെയും സർക്കാര്‍ ക്വാറൻറീന്‍ കേന്ദ്രത്തിലേക്ക് മാറ്റി. ഇവർക്കെതിരെ പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് 2020 പ്രകാരവും കേരള പബ്ലിക് ഹെൽത്ത് ആക്റ്റ് പ്രകാരവും കേസെടുത്തു. തലസ്ഥാനത്ത് ഇതോടെ ഹോം ക്വാറൻറീൻ ലംഘിച്ചതിന് നാലുപേരാണ് പിടിയിലായത്. ക്വാറൻറീനില്‍ കഴിയുന്ന എല്ലാവരും 'ബി സേഫ്', 'ആരോഗ്യസുരക്ഷ സേതു' സുരക്ഷ ആപ്പുകള്‍ ഡൗൺലോഡ് ചെയ്യണമെന്നും അല്ലാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സിറ്റി പൊലീസ് കമീഷണര്‍ ബൽറാംകുമാർ ഉപാധ്യായ അറിയിച്ചു. ശനിയാഴ്ച തലസ്ഥാനത്ത് മാസ്ക് ധരിക്കാതെ പുറത്തിറങ്ങിയ 718 പേർക്കെതിരെ കേസെടുത്തു. തിരുവനന്തപുരം റൂറൽ ജില്ലയിൽ കേരള പകർച്ചവ്യാധി നിയന്ത്രണ ഓർഡിനൻസ് പ്രകാരം 118 കേസുകൾ രജിസ്റ്റർ ചെയ്തു. 117 പേരെ അറസ്റ്റ് ചെയ്തു. അനാവശ്യയാത്രകൾ നടത്തിയ 62 വാഹനങ്ങൾ പിടിച്ചെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.