ദു​ൈബയില്‍ നിന്നുള്ള വിമാനം തിരുവനന്തപുരത്ത് ഇറങ്ങി

ശംഖുംമുഖം: 180 യാത്രക്കാരുമായി എയര്‍ഇന്ത്യ എക്സ്പ്രസ് വിമാനം ദുൈബയില്‍ നിന്നും വ്യാഴാഴ്ച രാത്രി 9.16 ന് തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തില്‍ ലാന്‍ഡിങ് നടത്തി. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 98 യാത്രക്കാര്‍ക്ക് പുറമേ കൊല്ലം-34, പത്തനംതിട്ട-22, ആലപ്പുഴ-14, തൃശൂര്‍-3, എറണാകുളം-2, പാലക്കാട്-1, തമിഴ്നാട്ടില്‍ നിന്നുള്ള ആറ് യാത്രക്കാരുമാണ് വിമാനത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 87 സ്ത്രീകളും 93 പുരുഷന്മാരുമാണ്. നാല് പൈലറ്റും രണ്ട്ക്രൂവും അടങ്ങുന്ന ആറംഗസംഘമാണ് വിമാനം നിയന്ത്രിച്ചത്. തിരുവനന്തപുരത്ത് നിന്ന് യാത്രക്കാര്‍ ഇല്ലാതെ ദുൈബയിലേക്ക് പോയ വിമാനം ദുൈബയില്‍ നിന്നുള്ള യാത്രക്കാരുമായി മടങ്ങിെയത്തുകയായിരുന്നു. റവന്യൂ വിഭാഗത്തിൻെറ കൗണ്ടറുകളില്‍ വിവരങ്ങള്‍ ശേഖരിച്ച ശേഷം കെ.എസ്.ആര്‍.ടി.സി ബസുകളില്‍ ഇവരെ നീരിക്ഷണകേന്ദ്രങ്ങളിലേക്ക് മാറ്റി. വിദേശത്ത് നിന്നും വരുന്ന യാത്രക്കാരില്‍ ചിലര്‍ അതത് വിമാനത്താവളത്തില്‍ നിന്നും ആരോഗ്യപരിശോധനകള്‍ നടത്താതെ വിമാനത്തില്‍ പ്രവേശിക്കുന്നത് മറ്റ് യാത്രക്കാര്‍ക്ക് തലവേദന സൃഷ്ടിക്കുന്ന അവസ്ഥയുണ്ട്. കഴിഞ്ഞദിവസം കുവൈത്തില്‍ നിന്ന് വന്ന യാത്രക്കാരില്‍ നാല് പേരെ തിരുവനന്തപുരം വിമാനത്താവളത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍ നടത്തിയ പരിശോധയെ തുടര്‍ന്ന് ടെര്‍മിനലില്‍ നിന്നും നേരെ ഐസൊലേഷനിലേക്ക് പ്രവേശിപ്പിച്ചു. അതിനാൽ വിമാനം പുറപ്പെടുന്ന വിമാനത്താവളത്തില്‍ നിന്നും ആരോഗ്യപരിശോധന പൂര്‍ത്തിയാക്കുന്നവരെ മാത്രം വിമാനത്തില്‍ പ്രവേശിപ്പിച്ചാല്‍ മതിയെന്ന് എയര്‍ലൈനുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ദുൈബയില്‍ നിന്നും യാത്രക്കാര്‍ക്ക് റാപ്പിഡ് ടെസ്റ്റ് നടത്തിയ ശേഷമാണ് വിമാനത്തില്‍ പ്രവേശിപ്പിച്ചത്. റണ്‍വേയില്‍ ഇറങ്ങിയ വിമാനം ഏപ്രണില്‍ എത്തി ടെര്‍മിനലിലെ എയ്റോബ്രിഡ്ജുമായി ബന്ധിപ്പിക്കുന്നതിന് മുമ്പ് വിമാനത്തിൻെറ പുറംഭാഗവും എയ്റോബ്രിഡ്ജും പൂര്‍ണമായും അണുവിമുക്തമാക്കിയ ശേഷമാണ് വിമാനത്തില്‍നിന്ന് യാത്രക്കാരെ ടെര്‍മിനലിലേക്ക് കടത്തിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.