രമേശ് ചെന്നിത്തല കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്ത് നല്‍കി

തിരുവനന്തപുരം: തജികിസ്താനിലും മാൾട്ടയിലും കുടുങ്ങിക്കിടക്കുന്ന മലയാളികള്‍ ഉള്‍പ്പെടെയുള്ള ഇന്ത്യന്‍ വിദ്യാർഥികളെ നാട്ടിലെത്തിക്കാനുള്ള നടപടികള്‍ അടയന്തരമായി കൈക്കൊള്ളണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കേന്ദ്ര വിദേശകാര്യമന്ത്രി എസ്. ജയശങ്കറിന് കത്ത് നല്‍കി. ഇവരെ എയര്‍ ഇന്ത്യ വിമാനത്തില്‍ നാട്ടിലേക്ക് തിരിച്ചെത്തിക്കണം. 1200 ഇന്ത്യന്‍ വിദ്യാർഥികളാണ് തജികിസ്താനില്‍ കുടുങ്ങിക്കിടക്കുന്നത്. ഇതില്‍ 286 പേര്‍ മലയാളികളാണ്. ഇവര്‍ ഇന്ത്യന്‍ എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഇവർക്കായി എയര്‍ ഇന്ത്യ വിമാന സർവിസ് ഉപയോഗപ്പെടുത്തണമെന്ന് ചെന്നിത്തല കത്തില്‍ ആവശ്യപ്പെട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.