എസ്​.എച്ച്.ഒക്കെതിരെ ജില്ല പൊലീസ്​ മേധാവി നേരിട്ട് അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: പ്രഥമദൃഷ്ടാ കുറ്റകൃത്യം മനസ്സിലാക്കിയിട്ടും നിയമനടപടികൾ സ്വീകരിക്കാൻ വിസമ്മതിച്ച എസ്.എച്ച്.ഒക്കെതിരെ ജില്ല പൊലീസ് മേധാവി നേരിട്ട് അന്വേഷണം നടത്തണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. പേട്ട പൊലീസ് സ്റ്റേഷനിലെ മുൻ സ്റ്റേഷൻ ഹൗസ് ഓഫിസർക്കെതിരെയാണ് അന്വേഷണം. വീഴ്ചയുണ്ടായതായി അന്വേഷണത്തിൽ കണ്ടെത്തിയാൽ ഉദ്യോഗസ്ഥനെതിരെ നിയമനടപടി സ്വീകരിക്കണമെന്നും കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക് നിർദേശം നൽകി. പേട്ട മൂന്നാംമനയ്ക്കൽ സ്വദേശി പി.കെ. രാധാകൃഷ്ണപിള്ള 2018 മേയ് 14നും സെപ്റ്റംബർ 5നും പേട്ട പൊലീസ് സ്റ്റേഷനിൽ നൽകിയ പരാതികളിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് നിയമനടപടികൾ സ്വീകരിക്കണമെന്ന് ജില്ലാ പൊലീസ് മേധാവിക്ക് കമീഷൻ നിർദേശം നൽകി. വീടിന് മുന്നിൽ അയൽവാസി സെപ്റ്റിക് ടാങ്ക് വേസ്റ്റ് നിഷേപിച്ചതിനെതിരെ പരാതി നൽകിയപ്പോൾ നടപടിയെടുക്കാതെ എസ്.എച്ച്.ഒ അപമര്യാദയായി പെരുമാറിയെന്നായിരുന്നു രാധാകൃഷ്ണൻെറ പരാതി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.