ശംഖുംമുഖം: . മടങ്ങിയെത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതിൻെറ ഭാഗമായി ജില്ല ഭരണകൂടവും പൊലീസും എയര്‍പോര്‍ട്ട് അതോറിറ്റിയും ആരോഗ്യപ്രവര്‍ത്തകരും ചേര്‍ന്ന് വിപുലക്രമീകരണമാണ് നടത്തിയിട്ടുള്ളത്. ഞായറാഴ്ച രാവിലെ വിമാനത്താവളത്തില്‍ നടക്കുന്ന മോക്ഡ്രില്ലിനുശേഷം ഇൗ മേഖലയിലേക്ക് ആരെയും കടത്തിവിടില്ല. വിമാനം റണ്‍വേയില്‍ ഇറങ്ങുന്നതുമുതല്‍ യാത്രക്കാരെ പരിശോധിച്ച് ഇവരെ താമസിപ്പിക്കുന്ന സ്ഥലത്ത് എത്തിക്കുന്നതുവരെയുള്ള ആരോഗ്യസുരക്ഷ സംവിധാനങ്ങള്‍ കൃത്യമായ അസൂത്രണത്തോടെയാണ് ഒരുക്കിയിരിക്കുന്നത്. ടെര്‍മിനലില്‍നിന്ന് പുറത്തിറങ്ങുന്ന യാത്രക്കാരെ കൊണ്ടുപോകുന്നതിന് അണുമുക്തമാക്കിയ കെ.എസ്.ആര്‍.ടി.സി ബസുകള്‍ ടെര്‍മിനലിന് മുന്നില്‍ സജ്ജമാക്കി നിര്‍ത്തും. ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടായാല്‍ ഉപയോഗിക്കാന്‍ ആംബുലന്‍സുകളും സജ്ജമാക്കി. വിമാനത്താവളത്തിനുള്ളില്‍ ആരോഗ്യപ്രവര്‍ത്തകരുടെ പരിശോധനകള്‍ കഴിഞ്ഞ് പുറത്തിറങ്ങുന്ന യാത്രക്കാരെ നീരിക്ഷണകേന്ദ്രങ്ങളില്‍ എത്തിച്ച് സുരക്ഷ ഉറപ്പുവരുത്തുന്നതുവരെ യാത്രക്കാരും ഇവര്‍ സഞ്ചരിക്കുന്ന വാഹനങ്ങളും പൊലീസ് നീരിക്ഷണത്തിലായിരിക്കും. ഇതിനായി നിരവധി പൊലീസുകാരെയും നഗരത്തില്‍ വിന്യസിക്കും. യാത്രക്കാര്‍ കടന്നുപോകുന്ന വഴികള്‍ നിമിഷങ്ങള്‍ക്കകം അണുമുക്തമാക്കുന്നതിനുള്ള സംവിധാനങ്ങളും ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി സഞ്ജയ്കുമാര്‍ ഗരുഡിൻെറ നേതൃത്വത്തില്‍ സിറ്റി പൊലീസ് കമീഷണര്‍ ബല്‍റാം കുമാര്‍ ഉപാധ്യയ, ഡി.സി.പി കറുപ്പസ്വാമി, ശംഖുംമുഖം അസി. കമീഷണര്‍ ഐശ്വര്യ എന്നിവരുൾപ്പെടുന്ന പൊലീസ് സംഘത്തിനാണ് സുരക്ഷക്രമീകരണങ്ങളുടെ നേതൃത്വം. സ്വന്തം ലേഖകൻ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.