കിളിമാനൂർ: മലയാമഠം കടമ്പാട്ടുകോണം റെസിഡൻസ് അസോസിയേഷൻ പരിധിയിൽ അംഗങ്ങൾക്ക് മാസ്ക് വിതരണ ഉദ്ഘാടനം പ്രസിഡൻറ് കെ. സുകുമാരപിള്ള നിർവഹിച്ചു. കൊറോണ രോഗത്തെ സംബന്ധിച്ച് ബോധവത്കരണവും നടത്തി. മാസ്ക് വിതരണം ചെയ്തു കിളിമാനൂർ: കോവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കിളിമാനൂർ റൂറൽ കോഓപറേറ്റിവ് സൊസൈറ്റി (നമ്പർ. ടി.1865) സഹകാരികൾക്ക് മാസ്ക്, സോപ്പ് എന്നിവ വിതരണം ചെയ്തു. ഉദ്ഘാടനം സംഘം പ്രസിഡൻറ് ജി. ഹരികൃഷ്ണൻ നായർ നിർവഹിച്ചു. ഭരണസമിതി അംഗങ്ങളായ എം. സുഗുണൻ ആശാരി, ആർ. മോഹനൻ നായർ, കെ. സരസ്വതി അമ്മ, എം. സാഹിന, എ. ഉഷാകുമാരി, സംഘം സെക്രട്ടറി എസ്. ദീപ എന്നിവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.