സാനിറ്റൈസർ യന്ത്രവുമായി ശ്രീജിത്ത്​

ബാലരാമപുരം: കരസ്പർശമേൽക്കാതെ ഉപയോഗിക്കാവുന്ന സാനിറ്റൈസർ യന്ത്രവുമായി ശ്രീജിത്ത്. ബാലരാമപുരം അന്തിയൂർ അംബിലിയോട് മേലേ വീട്ടിൽ ശ്രീജിത്ത് (30) ആണ് കരസ്പർശമേൽക്കാതെ ഉപയോഗിക്കാവുന്ന ഹാൻഡ് വാഷ് സാനിറ്റൈസർ മെഷീൻ സ്വന്തമായി നിർമിച്ച് ബാലരാമപുരം പ്രാഥമികാരോഗ്യകേന്ദ്രത്തിൽ സൗജന്യമായി നൽകിയത്. ക്ഷീരകർഷകനാണ് ഇദ്ദേഹം. നിരവധിയാളുകൾ ഒരുമിച്ചുകൂടുന്ന ആശുപത്രിപോലുള്ള സ്ഥലങ്ങളിൽ ഉപയോഗിക്കുന്ന ഹാൻഡ് വാഷ് സാനിറ്റൈസർ പരമാവധി സുരക്ഷിതമായിരിക്കണമെന്ന ശ്രീജിത്തിൻെറ ചിന്തയാണ് ഈ യന്ത്രം നിർമിച്ചതിലൂടെ വിജയത്തിലെത്തിയത്. കാലുകൾ കൊണ്ട് അമർത്തുന്നതോടെ കൈകഴുകാനുള്ള വാഷ് ബേസിനിൽ വെള്ളമെത്തുകയും സാനിറ്റൈസർ ഉപയോഗിച്ച് കൈകൾ ശുദ്ധിവരുത്താനും അനായാസം സാധിക്കുംവിധത്തിലാണ് നിർമാണം. വെള്ളത്തിൻെറ അമിതമായ ഉപയോഗം നിയന്ത്രിക്കപ്പെടുന്നതിലൂടെ പരിസ്ഥിതി സൗഹൃദപരമായിട്ടുകൂടിയാണ് ഇതിൻെറ നിർമാണം. ലോക്ഡൗൺ കാരണം പാലിൻെറ കയറ്റുമതി നിലച്ചത് ശ്രീജിത്തിൻെറ കൃഷിയെയും സാരമായി ബാധിച്ചു. മേശിരിപ്പണിയും പ്ലംബിങ്ങും ചെറിയതോതിൽ അറിയാവുന്ന ശ്രീജിത് അതിൽനിന്ന് ലഭിച്ച അനുഭവ പാടവമുപയോഗിച്ചാണ് സാമ്പത്തിക ചെലവ് കുറഞ്ഞ യന്ത്രത്തിൻെറ നിർമാണം വെറും രണ്ട് ദിവസം കൊണ്ട് പൂർത്തീകരിച്ചത്. 3500 രൂപയാണ് നിർമാണചെലവ്. കോവളം എം.എൽ.എ വിൻസൻെറ് ശ്രീജിത്തിൻെറ പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും പിന്തുണ നൽകുകയും ചെയ്തു. ബാലരാമപുരം ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിൽ സ്ഥാപിച്ച സാനിറ്റൈസർ യന്ത്രത്തിൻെറ പ്രവർത്തനോദ്ഘാടനം എം. വിൻസൻറ് എം.എൽ.എ നിർവഹിച്ചു. ബാലരാമപുരം കുടുംബാരോഗ്യകേന്ദ്രം മെഡിക്കൽ ഓഫിസർ ഡോ. ബിജു, അരുൺബോസ്, അമ്പിളി തുടങ്ങിയവർ സംബന്ധിച്ചു. had wash ചിത്രം: ബാലരാമപുരം കുടുംബാരോഗ്യകേന്ദ്രത്തിൽ സ്ഥാപിച്ച കരസ്പർശമേൽക്കാത്ത ഹാൻഡ് വാഷ് യന്ത്രം
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.