കന്യാകുമാരി ജില്ലയില്‍ വ്യാപാരസ്ഥാപനങ്ങള്‍ ഭാഗികമായി തുറന്നു

blurb ബാർബർ ഷോപ്പ്, കണ്ണടക്കട, എയര്‍കണ്ടീഷന്‍ സംവിധാനമുള്ള മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റ്, സിനിമാശാല, ചായക്കട എന്നിവക്ക് പ്രവര്‍ത്താനാനുമതിയില്ല നാഗര്‍കോവില്‍: ലോക്ഡൗണിൻെറ മൂന്നാം ഘട്ടത്തില്‍ സര്‍ക്കാര്‍ അനുവദിച്ച നടപടികളനുസരിച്ച് വ്യാപാരസ്ഥാപനങ്ങള്‍ കന്യാകുമാരി ജില്ലയില്‍ ശനിയാഴ്ച തുറന്നു. ഒപ്പം കന്യാകുമാരി-തിരുനെല്‍വേലി അതിര്‍ത്തിയായ ആറുവാമൊഴിയില്‍ പരിശോധന കര്‍ശനമാക്കി. ജില്ല ഭരണകൂടത്തിൻെറ നിർദേശപ്രകാരം തിങ്കളാഴ്ചമുതല്‍ ചെറുകിട വ്യവസായശാലകള്‍ ഘട്ടംഘട്ടമായി തുറന്നു. ഇതിൻെറ അടിസ്ഥാനത്തില്‍ അത്യാവശ്യ സാധനങ്ങള്‍ മാത്രം വില്‍ക്കുന്ന കടകള്‍ മാത്രം രാവിലെ ആറ് മുതല്‍ ഉച്ചക്ക് ഒന്നുവരെ പ്രവര്‍ത്തിച്ചുവരുന്നതിനിടയില്‍ ചെറുകിട വ്യാപാരസ്ഥാപനങ്ങളും ഇതേ സമയത്തില്‍ തുറന്ന് പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയത്. എന്നാല്‍, തിങ്കളാഴ്ചമുതല്‍ സമയത്തില്‍ മാറ്റമുള്ളതായി തമിഴ്‌നാട് സര്‍ക്കാര്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. ഇതനുസരിച്ച് അത്യാവശ്യ സാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ ആറ് മുതല്‍ രാത്രി ഏഴുവരെയും ചെറുകിട വ്യാപാരസ്ഥാപനങ്ങള്‍ രാവിലെ 10 മുതല്‍ രാത്രി ഏഴ്വരെയും പ്രവര്‍ത്തിക്കും. കച്ചവടസ്ഥാപനങ്ങളും പൊതുജനങ്ങളും സര്‍ക്കാര്‍ നിർദേശിച്ചിട്ടുള്ള കര്‍ശന നിബന്ധനകള്‍ക്ക് ഉള്‍പ്പെട്ടുവേണം പ്രവര്‍ത്തിക്കാന്‍. തദ്ദേശസ്ഥാപനങ്ങളുടെ നിരീക്ഷണം തുടര്‍ന്നുണ്ടാകും. ബാർബർ ഷോപ്പ്, കണ്ണടക്കട, എയര്‍കണ്ടീഷന്‍ സംവിധാനമുള്ള മാളുകള്‍, സൂപ്പര്‍മാര്‍ക്കറ്റ്, സിനിമാശാല, ചായക്കട എന്നിവക്ക് പ്രവര്‍ത്താനാനുമതിയില്ല. തദ്ദേശസ്ഥാപന പരിധിയില്‍ ഉള്‍പ്പെട്ടവര്‍ക്ക് പ്ലംബിങ്, ഇലക്ട്രിക്, കെട്ടിടനിര്‍മാണം തുടങ്ങിയ പണികള്‍ക്ക് പോകാമെന്നും അറിയിച്ചിട്ടുണ്ട്. കന്യാകുമാരി ജില്ലയില്‍ കീരിപ്പാറ ഭാഗത്ത് എസ്‌റ്റേറ്റുകളില്‍ പണിയില്‍ ഉണ്ടായിരുന്ന അന്യജില്ലക്കാരായ തൊഴിലാളികള്‍ 400 പേരെ സര്‍ക്കാര്‍ ബസില്‍ അവരവരുടെ ജില്ലകളില്‍ കൂട്ടിക്കൊണ്ടുപോയി. ജില്ലയില്‍ ചെന്നൈയില്‍നിന്നുമുള്ള ആളുകളുടെ വരവ് കൂടിയതോടെ അതിര്‍ത്തിപ്രദേശമായ ആരുവാമൊഴിയില്‍ പരിശോധന കര്‍ശനമാക്കി. റോഡ് മാര്‍ഗം എത്തുന്നവരുടെ സ്രവം എടുത്ത് ആശാരിപള്ളം മെഡിക്കല്‍ കോളജില്‍ പരിശോധന നടത്തി കോവിഡ്-19 നെഗറ്റിവ് ആണെങ്കില്‍ മാത്രമേ ജില്ലക്കുള്ളില്‍ പ്രവേശിപ്പിക്കുള്ളൂ. പരിശോധനഫലം വരുന്നതുവരെ ആള്‍ക്കാരെ അടുത്തുള്ള കോളജിലാണ് പാര്‍പ്പിക്കുന്നത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.