കെ.എസ്​.ആർ.ടി.സി ഒാടാൻ ഒരുക്കം തുടങ്ങി, സ്​പെഷൽ സർവിസിനും സജ്ജം

തിരുവനന്തപുരം: നിയന്ത്രണങ്ങൾ അയയുകയും നിരത്തുകൾ പഴയനിലയിേലക്ക് മാറുകയും ചെയ്യുന്ന സാഹചര്യത്തിൽ സർവിസ് ആരംഭിക്കുന്നതിന് കെ.എസ്.ആർ.ടി.സിയും മുന്നൊരുക്കങ്ങളിലേക്ക്. സർവിസുകൾക്ക് തയാറാകാനുള്ള സർക്കാർ നിർദേശത്തെ തുടർന്നാണ് നടപടികൾ. ഒന്നരമാസത്തോളമായി നിർത്തിയിട്ടിരിക്കുന്ന ബസുകളുടെ ക്ഷമത പരിശോധിക്കുന്നതിനും കേടുപാട് തീർക്കുന്നതിനുമുള്ള ജോലി തുടങ്ങിക്കഴിഞ്ഞു. കേന്ദ്രാനുമതി ലഭിച്ചാലുടൻ നിബന്ധനകളോടെ സർവിസ് നടത്താനുള്ള തയാറെടുപ്പിലാണ് കെ.എസ്.ആർ.ടി.സി. ആദ്യഘട്ടത്തിൽ സ്പെഷൽ സർവിസുകളാണ് ലക്ഷ്യമിടുന്നത്. 25 പേർ യാത്ര ചെയ്യാൻ സന്നദ്ധരായ സർക്കാർ ഒാഫിസുകൾ ആവശ്യപ്പെട്ടാൽ സർവിസ് നടത്തും. സെക്രേട്ടറിയറ്റ് ജീവനക്കാർക്കായുള്ള ഒമ്പത് സ്പെഷൽ സർവിസുകൾ തിങ്കളാഴ്ച തിരുവനന്തപുരം ജില്ലയിൽ ആരംഭിക്കും. ചീഫ് സെക്രട്ടറിയുടെ ആവശ്യപ്രകാരമാണ് സെക്രേട്ടറിയറ്റ് സ്പെഷൽ സർവിസ്. നിലവിലെ നിരക്കിെനക്കാൾ ഇരട്ടിയാണ് ചാർജ്. കോവിഡ് പ്രോേട്ടാക്കോൾ പ്രകാരം സർവിസ് നടത്തുേമ്പാൾ കിേലാമീറ്ററിൽ 11.50 രൂപയുടെ നഷ്ടമുണ്ടാകുമെന്നാണ് കണക്ക്. ഇത് പരിഹരിക്കുന്നതിനാണ് സ്പെഷൽ ഫെയർ. കോവിഡ് പ്രതിരോധം കൂടി മുൻനിർത്തി പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നതിനും ആലോചന സജീവമാണ്. ടിക്കറ്റിന് ക്യു.ആർ കോഡ് അടിസ്ഥാനപ്പെടുത്തിയുള്ള ഡിജിറ്റൽ പണമിടപാടാണ് ഇതിെലാന്ന്. ഇൗ സൗകര്യമുള്ള ടിക്കറ്റ് മെഷീനുകൾ പരിഗണനയിലാണ്. പ്രധാന ബസ് സ്റ്റാൻഡുകളിൽ യാത്രക്കാരുടെ ചിത്രം പകർത്തുന്നതിനൊപ്പം ഉൗഷ്മാവ് അളക്കാൻ സാധിക്കുന്ന തെർമൽ ഇമേജിങ് കാമറകളാണ് മറ്റൊന്ന്. യാത്രക്കാരുടെ വിവരങ്ങൾ ഡിജിറ്റലായി ലഭിക്കുന്ന ക്യു.ആർ കോഡ് അടിസ്ഥാനപ്പെടുത്തിയുള്ള പണമിടപാടും നിർദേശങ്ങളിലുണ്ട്. േകാവിഡ് ജാഗ്രതയുടെ പശ്ചാത്തലത്തിൽ ഒന്നരമാസമായി മുടങ്ങിക്കിടക്കുന്ന സംസ്ഥാനത്തെ പൊതുഗതാഗത സംവിധാനം ലോക് ഡൗണിനു ശേഷം പുനഃസ്ഥാപിക്കാൻ 1000 കോടിയുടെ കേന്ദ്ര ധനസഹായം സംസ്ഥാനം തേടിയിരുന്നെങ്കിലും നടപടിയായിട്ടില്ല. എം.ഷിബു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.