അഞ്ചൽ: കോവിഡ് -19നെ പ്രതിരോധിക്കാൻ ഉൗർജിതശ്രമം നടത്തുന്ന അഞ്ചൽ പൊലീസിനെ അഞ്ചൽ കാരുണ്യ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ ആദരിച്ചു. അഞ്ചൽ എസ്.എച്ച്.ഒ സി.എൽ. സുധീർ, എസ്.ഐ പുഷ്പകുമാർ എന്നിവരെ പൊന്നാടയണിയിച്ചു. കാരുണ്യ കൂട്ടായ്മ പ്രസിഡൻറ് മൊയ്തു അഞ്ചൽ, രക്ഷാധികാരി പി.ടി. സുനിൽകുമാർ, സെക്രട്ടറി കെ. മനോഹരൻ, ട്രഷറർ വിഷ്ണുമഹാലക്ഷ്മി, വൈസ് പ്രസിഡൻറ് ഷാജഹാൻ കൊല്ലൂർവിള, അംഗം സഞ്ജിത്ത് പനയഞ്ചേരി എന്നിവർ പങ്കെടുത്തു. ധാന്യകിറ്റ് വിതരണം അഞ്ചൽ: കോവിഡിൻെറ പശ്ചാത്തലത്തിൽ ആനപ്പുഴയ്ക്കൽ ശ്രീമഹാദേവർ വിലാസം എൻ.എസ്.എസ് കരയോഗത്തിലെ എല്ലാ കുടുംബങ്ങൾക്കും ഭക്ഷ്യധാന്യകിറ്റ് വിതരണം ചെയ്തു. പ്രസിഡൻറ് മുരളീധരൻ ഉണ്ണിത്താൻ, സെക്രട്ടറി ഗോപാലകൃഷ്ണപിള്ള എന്നിവർ നേതൃത്വം നൽകി. റമദാൻ കിറ്റ് വിതരണം മയ്യനാട്: കൂട്ടിക്കട അൽ - ഇഹ്‌സാൻ സഹായകൂട്ടായ്മയുടെ നേതൃത്വത്തിൽ റമദാൻ കിറ്റും ഭക്ഷ്യവിതരണ കിറ്റും വിതരണം ചെയ്തു. കൂട്ടായ്മ പ്രസിഡൻറ് എസ്. നദീർ റഷാദി, സെക്രട്ടറി എസ്. റാഫി എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.