ശ്രീനഗറിൽ കൊല്ലപ്പെട്ട ചന്ദ്രശേഖറി​െൻറ ഭൗതികശരീരം വിമാനത്താവളത്തിലെത്തിച്ചു

ശ്രീനഗറിൽ കൊല്ലപ്പെട്ട ചന്ദ്രശേഖറിൻെറ ഭൗതികശരീരം വിമാനത്താവളത്തിലെത്തിച്ചു ശംഖുംമുഖം: ശ്രീനഗറിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട സി.ആർ.പി.എഫ് ജവാൻ തമിഴ്നാട് ചെങ്കോട്ട സ്വദേശി ചന്ദ്രശേഖറിൻെറ ഭൗതികശരീരം വിമാനത്താവളത്തിലെത്തിച്ചു. വ്യാഴാഴ്ച വൈകുനേരം ശംഖുംമുഖം എയർഫോഴ്സ് ടെക്നിക്കൽ ഏരിയയിൽ എത്തിച്ചു. പള്ളിപ്പുറം സി.ആർ.പി.എഫ് ക്യാമ്പിലെ ജവാന്മാർ ഉൾപ്പെടെ അന്ത്യോപചാരം അർപ്പിച്ചശേഷം ഭൗതികശരീരം സ്വദേശത്തേക്ക് കൊണ്ടുപോയി. സംസ്ഥാന സർക്കാറിനുവേണ്ടി തിരുവനന്തപുരം തഹസിൽദാർ, സി.ആർ.പി.എഫ് ഡി.െഎ.ജി, കരസേന, നാവികസേന, വ്യോമസേനാ ഉദ്യോഗസ്ഥർ, എ.സി.പി ശംഖുംമുഖം തുടങ്ങിയവർ അന്ത്യോപചാരമർപ്പിച്ചു. നാലുമണിയോടെ ഭൗതികശരീരം സി.ആർ.പി.എഫ് വാഹനത്തിൽ സ്വദേശത്തേക്ക് കൊണ്ടുപോയി. Photo: jawan
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.