വരുമാനം ഇടിഞ്ഞു; ശമ്പളവും പെൻഷനും കൊടുക്കാനാകാതെ ദേവസ്വം ബോർഡ്​

തിരുവനന്തപുരം: കോവിഡ് നിയന്ത്രണങ്ങൾ വരുമാനത്തിലുണ്ടാക്കിയ വൻ ഇടിവിനെ തുടർന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡും കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ. ജീവനക്കാരുടെ ശമ്പളം, പെൻഷൻ ഉൾപ്പെടെയുള്ളവയുടെ വിതരണം പ്രതിസന്ധിയിലാണ്. അടുത്തമാസം ശമ്പള വിതരണത്തിന് സര്‍ക്കാര്‍ സഹായം അനിവാര്യമാെണന്നാണ് ബോർഡ് വിലയിരുത്തൽ. പ്രതിസന്ധി മറികടക്കാൻ കുറഞ്ഞത് 170 കോടി രൂപയെങ്കിലും വേണമെന്നും ശമ്പളം, പെൻഷൻ തുടങ്ങിയവയുടെ വിതരണത്തിന് മാത്രം 50 കോടി രൂപ ആവശ്യമുണ്ടെന്നും ബോര്‍ഡ് വൃത്തങ്ങൾ പറയുന്നു. ബോർഡിന് കീഴിലുള്ള 1248 ക്ഷേത്രങ്ങൾ 45 ദിവസമായി അടച്ചിട്ടിരിക്കുകയാണ്. ഇതുമൂലം 400 കോടിയുടെ വരുമാനനഷ്ടമാണ് ഉണ്ടായത്. ശബരിമല യുവതി പ്രവേശന വിഷയം, പ്രളയം എന്നിവയുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾമൂലം ബോർഡിന് സാമ്പത്തിക നഷ്ടമുണ്ടായപ്പോൾ സർക്കാർ 100 കോടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതിൽ 30 കോടി മാത്രമാണ് ലഭിച്ചത്. വരുമാനം കുറഞ്ഞതിനാലാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് ബോർഡ് ഒരു കോടി രൂപ മാത്രം നൽകിയത്. പ്രതിസന്ധിയിൽനിന്ന് കരകയറാൻ കുറേ നാളെടുക്കുമെന്നാണ് ബോർഡിൻെറ വിലയിരുത്തൽ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.