: ദുബൈ അന്താരാഷ്ട്ര വിമാനത്താവളത്തിൽ കനത്ത മഴയിൽ വെള്ളം പൊങ്ങിയതിനെ തുടർന്ന് തിരുവനന്തപുരത്ത് നിന്ന് ദുബൈയി ലേക്ക് പോകേണ്ടിയിരുന്ന എയർഇന്ത്യ എക്‌സ്പ്രസ് വിമാനം നാലുമണിക്കൂർ വൈകി. വിമാനം പുറപ്പെടാൻ വൈകുമെന്നറിഞ്ഞതോടെ യാത്രക്കാർ വിമാനത്താവളത്തിൽ ബഹളം വെച്ചു. ഞായറാഴ്ച വൈകീട്ട് 4.55ന് തിരുവനന്തപുരത്ത് നിന്ന് പുറപ്പെടേണ്ടതായിരുന്നു വിമാനം. ആദ്യം വിമാനത്തിന് യന്ത്രത്തകരാർ ഉണ്ടെന്നാണ് അധികൃതർ യാത്രക്കാരെ അറിയിച്ചത്. പിന്നീട് ദുബൈ വിമാനത്താവളത്തിലെ റൺവേയിൽ വെള്ളം കയറിയതിനെ തുടർന്ന് അവിടത്തെ എയർ ട്രാഫിക് കൺട്രോൾ ടവർ റൺവേ ക്ലിയറൻസ് നൽകുന്നില്ലെന്നുമാണ് എയർഇന്ത്യ എക്‌സ്പ്രസ് അധികൃതർ അറിയിച്ചത്. ഇതോടെ യാത്രക്കാർ ക്ഷുഭിതരായി. ബോർഡിങ് പാസ് നൽകിയതിന് ശേഷമാണ് അധികൃതർ അറിയിപ്പ് നൽകിയത്. കുട്ടികളടക്കം 185 ഓളം യാത്രക്കാരുണ്ടായിരുന്നു. ഒടുവിൽ രാത്രി ഒമ്പതോടെ റൺവേ ക്ലിയറൻസ് കിട്ടിയതോടെ വിമാനം 9.30 ഓടെ ദുബൈയിലേക്ക് പുറപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.