തിരുവനന്തപുരം: ജി.െഎ.ഒ തിരുവനന്തപുരം ജില്ലസമിതി 'ഇൻഷാ അല്ലാഹ്-ഇങ്ക്വിലാബ്' തലക്കെട്ടിൽ ജില്ല കാമ്പസ് കൺവെൻഷൻ സ ംഘടിപ്പിച്ചു. ജില്ലയിലെ വിവിധ കാമ്പസുകളിലെ വിദ്യാർഥിനികൾ പെങ്കടുത്തു. ജമാഅത്തെ ഇസ്ലാമി തെക്കൻ മേഖല സെക്രട്ടറി െമഹ്ബൂബ് ഉദ്ഘാടനം നിർവഹിച്ചു. ജെ.എൻ.യു ഗവേഷണ വിദ്യാർഥിനിയും ഫ്രറ്റേണിറ്റി ദേശീയ കൗൺസിൽ അംഗവുമായ സിഫ്വ പ്രതിഷേധ അനുഭവങ്ങൾ പങ്കുവെച്ചു. 'വിശ്വാസം, വ്യക്തിത്വം, പുതുതലമുറയിൽ' വിഷയത്തിൽ മുസ്ലിം അസോസിയേഷൻ ഡയറക്ടർ പ്രഫ. ഉമർ എസ്.എച്ച് കുട്ടികളുമായി സംവദിച്ചു. ജി.െഎ.ഒ ജില്ല പ്രസിഡൻറ് ഹവ്വ റഖിയ അധ്യക്ഷത വഹിച്ച പരിപാടിയിൽ ജി.െഎ.ഒ സംസ്ഥാന സമിതി അംഗം സുമീറ ആദിൽ, ലുലു മർജാൻ, ജില്ല സെക്രട്ടറി സൽമ മറിയം, ജില്ല വൈസ് പ്രസിഡൻറുമാരായ അലീന, നാസിഹ, കാമ്പസ് സെക്രട്ടറി ഹന്ന ഫാത്തിമ തുടങ്ങിയവർ സംസാരിച്ചു. കാപ്ഷൻ ഫ്രേറ്റണിറ്റി ദേശീയ കൗൺസിൽ അംഗം സിഫ്വ വിദ്യാർഥിനികളുമായി സംവദിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.