ഡിഗ്​നിറ്റി കാരവൻ; ബൈക്ക്​ റാലി സംഘടിപ്പിച്ചു

തിരുവനന്തപുരം: സോളിഡാരിറ്റി-എസ്.െഎ.ഒ സംയുക്തമായി സംഘടിപ്പിക്കുന്ന ഡിഗ്നിറ്റി കാരവൻെറ ഭാഗമായി ജില്ലയിൽ ബൈക്ക് റാലി സംഘടിപ്പിച്ചു. 'വക്കം ഖാദറിൻെറ മണ്ണിൽനിന്ന് മഖ്ദൂമിൻെറ നാട്ടിലേക്ക്' തലക്കെട്ടിലാണ് റാലി നടന്നത്. സ്വാതന്ത്ര്യ സമര പോരാളിയും െഎ.എൻ.എ സമരഭടനും രക്തസാക്ഷിയുമായ വക്കം ഖാദറിൻെറ സ്മൃതി മണ്ഡപത്തിൽനിന്ന് റാലി ആരംഭിച്ചു. വക്കം ഖാദറിൻെറ കുടുംബാംഗങ്ങൾ ചേർന്ന് ഫ്ലാഗ്ഒാഫ് ചെയ്തു. പൊതുസമ്മേളനം വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി സജീദ് ഖാലിദ് ഉദ്ഘാടനം ചെയ്തു. സോളിഡാരിറ്റി ജില്ല പ്രസിഡൻറ് സക്കീർ നേമം അധ്യക്ഷത വഹിച്ചു. എസ്.െഎ.ഒ ജില്ല സെക്രട്ടറി നജീബ് നാസർ സ്വാഗതം പറഞ്ഞു. തുടർന്ന് അൻസാർ പാച്ചിറ നയിച്ച ഏകാംഗ നാടകം അരങ്ങേറി. റാലി അഞ്ചുതെങ്ങ് കോട്ടയിൽ സമാപിച്ചു. Photo TE cap solidarity ഡിഗ്നിറ്റി കാരവൻെറ ഭാഗമായി സോളിഡാരിറ്റി-എസ്.െഎ.ഒ സംയുക്തമായി സംഘടിപ്പിച്ച ബൈക്ക് റാലി വക്കം ഖാദറിൻെറ കുടുംബാംഗങ്ങൾ ചേർന്ന് ഫ്ലാഗ്ഒാഫ് ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.