ഹെലികോപ്ടറിൻെറ കാറ്റില്‍ അപകടം: പരിക്കേറ്റ സ്ത്രീക്ക് സൗജന്യ ചികിത്സ നല്‍കിയതായി ആശുപത്രി അധികൃതർ തിരുവനന് തപുരം: ഉപരാഷ്ട്രപതിയുടെ ഹെലികോപ്ടര്‍ ഇറങ്ങുന്നതിനിടെ ഉണ്ടായ ശക്തമായ കാറ്റിൻെറ ചുഴിയിൽപെട്ട് തെറിച്ചുവീണ് ഗുരുതരമായി പരിക്കേറ്റ വര്‍ക്കല ആറാട്ട് റോഡില്‍ പുതുവല്‍ വീട്ടില്‍ ഗിരിജക്ക്(45) തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ സൗജന്യ ചികിത്സ നല്‍കിയതായി ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമദ് അറിയിച്ചു. ഇത് സംബന്ധിച്ച് പ്രചരിക്കുന്നത് തെറ്റായ കാര്യമാണ്. ആരോഗ്യമന്ത്രി പറഞ്ഞ ദിവസം മുതലുള്ള എല്ലാ ചികിത്സയും സൗജന്യമായാണ് നല്‍കിയത്. ശസ്ത്രക്രിയക്കായി വാങ്ങിയ ഉപകരണത്തിൻെറ ബില്ല് കൊണ്ടുവരുന്ന മുറയ്ക്ക് അത് റീഫണ്ട് ചെയ്ത് കൊടുക്കും. വര്‍ക്കലയില്‍ തുടര്‍ചികിത്സയിലുള്ള ഗിരിജയെ മെഡിക്കല്‍ കോളജ് ആശുപത്രി സൂപ്രണ്ട് ഫോണ്‍ വിളിച്ച് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ട്. ഡിസംബര്‍ 31നാണ് സംഭവം. ഹെലിപാഡിനടുത്ത് തൊഴിലുറപ്പ് ജോലിയില്‍ ഏര്‍പ്പെട്ടിരിക്കുകയായിരുന്നു ഗിരിജയും സംഘവും. അതിനിടെ, ഉപരാഷ്ട്രപതിയുടെ ശിവഗിരി സന്ദര്‍ശനത്തോടനുബന്ധിച്ച് സുരക്ഷയുടെ ഭാഗമായെത്തിയ ഹെലികോപ്ടര്‍ ഹെലിപാഡില്‍ ഇറങ്ങി. ഈ കാറ്റടിച്ച് ഗിരിജയും ഏതാനും തൊഴിലാളികളും നിലത്തേക്കുവീഴുകയായിരുന്നു. ഗിരിജയുടെ ദേഹത്ത് സമീപത്തെ ഗേറ്റ് ഇളകി വീഴുകയായിരുെന്നന്ന് ബന്ധുക്കള്‍ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.