തിരുവനന്തപുരം: കാട്ടാക്കട മണ്ഡലത്തിൽ നടപ്പാക്കിവരുന്ന ജലസമൃദ്ധി പദ്ധതിക്ക് സ്കോച്ച് അവാർഡ് ലഭിച്ചു. ശനിയാഴ ്ച ന്യൂഡൽഹിയിലെ ഇന്ത്യ ഹാബിറ്റാറ്റ് സൻെററിൽ നടന്ന ചടങ്ങിൽ പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശകസമിതി ചെയർമാൻ ഡോ. ബിബേക്ക് ദെബ്രോയിയിൽനിന്ന് ഭൂവിനിയോഗ കമീഷണർ എ. നിസാമുദ്ദീൻ അവാർഡ് ഏറ്റുവാങ്ങി. ചുരുങ്ങിയ കാലയളവിൽ സംയോജിത ജലവിഭവ പരിപാലനത്തിലൂടെ പദ്ധതി പ്രദേശത്തെ ഭൂഗർഭ ജലവിതാനം ഉയർത്താനായതും വ്യത്യസ്തങ്ങളായ ബോധവത്കരണ പ്രവർത്തനങ്ങളും പരിഗണിച്ചാണ് പുരസ്കാരം ലഭിച്ചത്. ജലസമൃദ്ധി പദ്ധതിക്ക് പൊതുജനസേവനരംഗത്തെ നവീന ആവിഷ്കാരത്തിനുള്ള കേരള മുഖ്യമന്ത്രിയുടെ അവാർഡും ലഭിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.