വട്ടിയൂർക്കാവ്: ജെ.എൻ.യുവിൽ സമരം ചെയ്യുന്നത് ജമാഅത്തെ ഇസ്ലാമിയുടെയും എസ്.ഡി.പി.ഐയുടെയും ഏജൻറുമാരാണെന്ന് എ.പി. അബ്ദുല്ലക്കുട്ടി. ബി.ജെ.പി വട്ടിയൂർക്കാവ് നിയോജക മണ്ഡലം സംഘടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ പ്രചാരണജാഥയുടെ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാർലമൻെറ് പാസാക്കിയ നിയമത്തെക്കുറിച്ച് ചിലർ കള്ളമാണ് പ്രചരിപ്പിക്കുന്നത്. കേരളത്തിലെ മുസ്ലിംകളെല്ലാം ദേശീയ മുസ്ലിംകൾ തന്നെയാണ്. ഇന്ത്യയിൽ ജനിച്ച മുസ്ലിംകൾക്ക് ഈ രാജ്യത്ത് നിന്നുപോകേണ്ടി വരില്ല. ജനങ്ങളെ ഭിന്നിപ്പിക്കാനാണ് ചിലർ ശ്രമിക്കുന്നത്. കൂത്തുപറമ്പിലും ഇതുപോലെ അനാവശ്യ സമരം നടത്തി അഞ്ചുപേരെ കൊലയ്ക്ക് കൊടുത്തവരാണ് കേരളത്തിൽ പൗരത്വനിയമത്തിനെതിരെ സമരത്തിന് പ്രേരിപ്പിക്കുന്നത്. മക്കളെ വിദേശത്ത് പഠിപ്പിക്കാനയച്ച് സ്വകാര്യ മുതലാളിമാരാക്കുന്നവരാണ് മുസ്ലിം ചെറുപ്പക്കാരുടെ ഭാവി ഇല്ലാതാക്കി അക്രമസമരത്തിന് പറഞ്ഞുവിടുന്നതെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. ബി.ജെ.പി മണ്ഡലം പ്രസിഡൻറ് വി.ജി. ഗിരികുമാർ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡൻറ് എസ്. സുരേഷ്, എസ്. ജയചന്ദ്രൻ, വഎസ്. ഹരിശങ്കർ, മധുസൂദനൻ നായർ എന്നിവർ സംസാരിച്ചു. ചിത്രം: IMG-20200112-WA0079.jpg ബി.ജെ.പി വട്ടിയൂർക്കാവ് നിയോജക മണ്ഡലം സംഘടിപ്പിക്കുന്ന രാഷ്ട്രീയ വിശദീകരണ പ്രചാരണ ജാഥ എ.പി. അബ്ദുല്ലക്കുട്ടി ഉദ്ഘാടനം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.