സദാചാര പൊലീസ് ആക്രമണം

ശംഖുംമുഖം: ശംഖുംമുഖം ബീച്ചില്‍ യുവതിക്കും സുഹൃത്തുക്കള്‍ക്കുമെതിരെ . യുവതിയുടെ പരാതിയില്‍ കണ്ടാലറിയാവുന്ന ഏഴ് പേർക്കെതിരെ വലിയതുറ പൊലീസ് കേെസടുത്തു. തിരുവനന്തപുരം തൈക്കാട് ഗവ. ടീച്ചേഴ്സ് എജുക്കേഷന്‍ കോളജില്‍ ബി.എഡിന് പഠിക്കുന്ന കണ്ണൂര്‍ സ്വദേശിനിക്കും സുഹൃത്തുക്കള്‍ക്കുമെതിെരയാണ് ഞായറാഴ്ച രാത്രി ശംഖുംമുഖം ബീച്ചില്‍ ഏഴോളം പേരടങ്ങുന്ന സംഘത്തിൻെറ സദാചാര പൊലീസ് ആക്രമണമുണ്ടായത്. രാത്രിയില്‍ ബീച്ചില്‍ സുഹൃത്തുക്കള്‍ക്കൊപ്പം എത്തിയശേഷം മടങ്ങിപ്പോകാന്‍ തുടങ്ങുന്നതിനിടെയാണ് ഒരുസംഘം യുവാക്കള്‍ അടുെത്തത്തി മോശമായ ഭാഷയില്‍ ഇവരോട് സംസാരിച്ചത്. ഇത് ഇവര്‍ ചോദ്യംചെയ്തോടെ ദേഹോപദ്രവം ഏല്‍പിക്കുകയും ചെയ്തു. ഇവിടെനിന്ന് രക്ഷപ്പെെട്ടത്തിയ യുവതിയും സുഹൃത്തുക്കളും വലിയതുറ പൊലീസില്‍ പരാതി നല്‍കിയപ്പോള്‍ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥനും മോശമായ രീതിയില്‍ പെരുമാറിയെങ്കിലും എസ്.ഐ ഉടന്‍ ബീച്ചില്‍ എത്തുകയും ആക്രമണം നടത്തിയവരെ കെണ്ടത്താന്‍ ശ്രമിക്കുകയും ചെയ്തു. എന്നാൽ ഇവര്‍ രക്ഷപ്പെട്ടിരുന്നു. സംഭവത്തെ കുറിച്ച് യുവതി നവമാധ്യമങ്ങളില്‍ വിവരം പങ്കുെവച്ചതോടെയാണ് സംഭവം പുറത്തറിഞ്ഞതും പിന്നീട് പൊലീസ് കേെസടുക്കാന്‍ തയാറായതും. എന്നാല്‍ സ്റ്റേഷന്‍ ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേെസടുത്തിരിക്കുന്നത്. പ്രതികള്‍ക്കായുള്ള അന്വേഷണം നടന്നുവരുന്നതായി പൊലീസ് അറിയിച്ചു. രാത്രികാലത്ത് ശംഖുംമുഖം ബീച്ചിലെത്തുന്നവർക്കെതിരെ മുമ്പും പലതവണ സാമൂഹികവിരുദ്ധരുടെ ഭാഗത്തുനിന്ന് ഉപദ്രവങ്ങള്‍ ഉണ്ടാകുന്നതായി വ്യാപകമായി പാരാതികളുണ്ട്. അതേസമയം മതിയായ സുരക്ഷയൊരുക്കാന്‍ പൊലീസിന് കഴിയാത്ത അവസ്ഥയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.