ജില്ലാ കമ്മിറ്റിയംഗത്തിൻെറ അനുസ്മരണം മുഖപത്രം മറന്നുവെന്ന് ആക്ഷേപം തിരുവനന്തപുരം: സി.പി.എം ജില്ലാ കമ്മിറ്റി യംഗമായിരുന്ന ബി.എസ്. രാജീവിൻെറ അനുസ്മരണം പാർട്ടി മുഖപത്രമായ 'ദേശാഭിമാനി' മറന്നതായി ആക്ഷേപം. ജില്ലാ കമ്മിറ്റിയംഗവും രണ്ട് ഏരിയ കമ്മിറ്റികളുടെ സെക്രട്ടറിയുമായിരുന്ന രാജീവിൻെറ ഒന്നാം ചരമ വാർഷിക ദിനമായിരുന്നു ഞായറാഴ്ച. സാധാരണ നേതാക്കളുടെ ചരമ വാർഷിക ദിനത്തിൽ പാർട്ടി പത്രത്തിൽ ജില്ല സെക്രട്ടറിയുടെ അനുസ്മരണ കുറിപ്പ് പ്രസിദ്ധീകരിക്കുകയാണ് പതിവ്. എന്നാൽ, ഞായറാഴ്ച പത്രത്തിൽ ജില്ലാ സെക്രട്ടറിയുടെ കുറിപ്പിനു പകരം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന അനുസ്മരണ യോഗത്തിൻെറ വാർത്ത മാത്രമാണ് വന്നതെന്നും പ്രവർത്തകർ പരാതിപ്പെടുന്നു. വിവിധ വർഗ ബഹുജന സംഘടനകളുടെ ഭാരവാഹിയായിരുന്ന ബി.എസ്. രാജീവായിരുന്നു ഒരുകാലത്ത് നഗരത്തിലെ പാർട്ടി പരിപാടികളുടെ പ്രധാന സംഘാടകരിൽ ഒരാൾ. കഴിഞ്ഞ സംസ്ഥാന സമ്മേളനത്തിൽ പ്രതിനിധിയായിരുന്ന രാജീവിനെ അസുഖം രൂക്ഷമായതോടെയാണ് ആശുപത്രിയിൽ പ്രവേശിച്ചത്. വഞ്ചിയൂർ, പേരൂർക്കട ഏരിയ കമ്മിറ്റികളുടെ സെക്രട്ടറിയായിരുന്നിട്ടും വേണ്ട അംഗീകാരം ലഭിച്ചില്ലെന്ന ആക്ഷേപമാണ് പ്രവർത്തകർക്കും അണികൾക്കുമിടയിൽ ഉയരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.