എസ്.എ.ടിയില്‍ നൂതന പീഡിയാട്രിക് അത്യാഹിത വിഭാഗം ചൊവ്വാഴ്ച ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം: മെഡിക്കല്‍ കോളജ്, എസ്.എ.ടി ആശുപത്രിയിലെ പീഡിയാട്രിക് അത്യാഹിത വിഭാഗം, ഒ.പി, മറ്റ് അനുബന്ധ സംവിധ ാനങ്ങൾ എന്നിവ നവീകരിച്ചു. എസ്.എ.ടി ആശുപത്രി പ്രധാന കെട്ടിടത്തിലെ പഴയ ഗൈനക് ഒ.പിയുടെ സ്ഥാനത്ത് 70 ലക്ഷം മുടക്കിയാണ് പുതിയ പീഡിയാട്രിക് അത്യാഹിത വിഭാഗം സജ്ജമാക്കിയിരിക്കുന്നത്. ഇതോടെ പീഡിയാട്രിക് ഒ.പിയുടെ തൊട്ടടുത്തുതന്നെ അത്യാഹിത വിഭാഗവും സജ്ജമാകുകയാണ്. നവീകരിച്ച പീഡിയാട്രിക് അത്യാഹിത വിഭാഗം, മെഡിക്കല്‍ റെക്കോഡ് ലൈബ്രറി, കെ.എ.എസ്.പി കൗണ്ടര്‍, മിഠായി ക്ലിനിക്ക്, അള്‍ട്രാസൗണ്ട് സ്‌കാനിങ് മെഷീന്‍ എന്നിവയുടെ ഉദ്ഘാടനം ചൊവ്വാഴ്ച ഉച്ചക്ക് ആരോഗ്യമന്ത്രി കെ.കെ. ശൈലജ നിർവഹിക്കും. എസ്.എ.ടി ആശുപത്രിയുടെ ചിരകാല സ്വപ്നമാണ് ഇതിലൂടെ സാധ്യമാകുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. എസ്.എ.ടി ആശുപത്രിയുടെ സമഗ്ര വികസനത്തിന് അഞ്ച് കോടി രൂപയുടെ ഭരണാനുമതിയാണ് അടുത്തിടെ നല്‍കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.