കല്ലമ്പലം: വർക്കല കല്ലമ്പലം റോഡിലെ ഓടകളുടെ സ്ലാബുകൾ അപകടക്കെണിയായിട്ട് മാസങ്ങൾ. മിക്ക സ്ലാബുകളും തകർന്ന നിലയ ിലാണ്. ചന്തയിലെ മാലിന്യങ്ങളും ഓടയിലൂടെയാണ് ഒഴുക്കിവിടുന്നത്. ഓടകൾ സമാസമയത്ത് ശുചീകരിക്കാത്തതു കാരണം മാലിന്യം കെട്ടി നിന്ന് പ്രദേശമാകെ ദുർഗന്ധം വമിക്കുന്ന സ്ഥിതിയാണ്. രൂക്ഷമായ ദുർഗന്ധം കാരണം വ്യപാരികൾക്കും കാൽനടയാത്രക്കാർക്കും ഏറെ ബുദ്ധിമുട്ടാകുന്നതായി പരാതി. അടുത്തിടെ വാട്ടർ അതോറിറ്റിയുടെ പൈപ്പ് സ്ഥാപിക്കാനായി ഓടക്ക് സമീപം കുഴിയെടുത്തപ്പോൾ സ്ലാബുകൾ എടുത്തുമാറ്റിയെങ്കിലും പുനഃസ്ഥാപിച്ചിട്ടില്ല. നിരപ്പില്ലാതെ സ്ലാബുകൾ െവച്ചതിനാൽ കാൽനടയാത്രികരും കച്ചവടക്കാരും വലിയ ദുരിതമാണനുഭവിക്കുന്നത്. ഹോട്ടലുകളിലെ മാലിന്യങ്ങൾ ഓടകളിൽ ഒഴുക്കിയിരുന്നെങ്കിലും ശക്തമായ പ്രതിഷേധത്തെ തുടർന്ന് അത് മാറ്റി. നാവായിക്കുളം ഒറ്റൂർ പഞ്ചായത്തുകളിലെ പരിധിയിൽപെട്ട ഓടകളിലാണ് പ്രശ്നം രൂക്ഷമായിട്ടുള്ളത്. പഞ്ചായത്ത് ബഡ്സ് സ്കൂൾ ഡ്രൈവർ - ക്ലീനർ അഭിമുഖം. കല്ലമ്പലം: നാവായിക്കുളം ഗ്രാമപഞ്ചായത്ത് ബഡ്സ് സ്കൂളിലേക്കാവശ്യമായ ഡ്രൈവർ, ക്ലീനർ അഭിമുഖം ചൊവ്വാഴ്ച രാവിലെ 11ന് പഞ്ചായത്ത് ഒാഫിസിൽ നടക്കും. താൽപര്യമുള്ളവർ ബന്ധപ്പെട്ട രേഖകളുമായി ഹാജരാകണം. P_20191230_080608 ചിത്രം: കല്ലമ്പലം - വർക്കല റോഡിൽ അപകടകരമായ രീതിയിലുള്ള സ്ലാബ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.