കൊല്ലം: മുന്നൊരുക്കമില്ലാതെയും ബദൽസംവിധാനം ഒരുക്കാതെയും സർക്കാർ പ്ലാസ്റ്റിക് നിരോധനം നടപ്പാക്കാനൊരുങ്ങുന്നതിൽ പ്രതിഷേധിച്ച് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കലക്ടറേറ്റിന് മുന്നിൽ മാർച്ചും ധർണയും നടത്തി. കേരള ചരിത്രഗവേഷണ പ്രസിഡൻറും സാമൂഹിക പ്രവർത്തകനുമായ ചേരിയിൽ സുകുമാരൻ നായർ ധർണ ഉദ്ഘാടനം ചെയ്തു. കൊല്ലം ജില്ല പ്രസിഡൻറ് എ. മുഹമ്മദ് ആരിഫ് അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡൻറ് എം. നസീർ, സംസ്ഥാന സെക്രട്ടറി നിജാംബഷി, ജില്ല വർക്കിങ് പ്രസിഡൻറ് എ.എ. കലാം, ജില്ല ജനറൽ സെക്രട്ടറി ആർ. വിജയൻപിള്ള, ജില്ലാ ട്രഷറർ വി. ശശിധരൻ, വ്യാപാരി സംരക്ഷണ സമിതി ചെയർമാൻ ഡോ.എ.എ. അമീൻ, ട്രഷറർ ആസ്റ്റിൻ ബെൻ, കൺവീനർ സുനിൽ അഹമ്മദ്, യൂത്ത് വിങ് ജില്ലാ പ്രസിഡൻറ് ഷിഹാൻ ബഷി, വനിതാ വിങ് ജില്ലാ പ്രസിഡൻറ് റൂഷൻ പി. കുമാർ, ഏകോപനസമിതി ജില്ലാ വൈസ് പ്രസിഡൻറുമാരായ എം. ഷാഹുദ്ദീൻ, സി.എസ്. മോഹൻദാസ്, സുബ്രു എൻ. സഹദേവ്, കെ.കെ. അശോക്കുമാർ, എൻ. ഗോപാലൻനായർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.