ശാസ്താംകോട്ട തടാകം: മണലൂറ്റും മലിനീകരണവും നിരോധിച്ചു

കൊല്ലം: ശാസ്താംകോട്ട തടാകവും വൃഷ്ടിപ്രദേശവും സംരക്ഷിത മേഖലയായി പ്രഖ്യാപിച്ചും തടാകത്തിലെ മണലൂറ്റും മലിനീകരണവും നിരോധിച്ചും ജില്ല കലക്ടര്‍ ബി. അബ്ദുല്‍ നാസര്‍ ഉത്തരവായി. തടാകത്തിൻെറ പരിധിയില്‍ ഉള്‍പ്പെടുന്ന വാര്‍ഡുകള്‍, പടിഞ്ഞാറേ കല്ലട, മൈനാഗപ്പള്ളി വില്ലേജുകള്‍ എന്നിവിടങ്ങളിലെ അനധികൃത ഖനനവും മണലൂറ്റും ചളിയെടുപ്പും അനധികൃത പ്രവർത്തനങ്ങളുമാണ് നിരോധിച്ചത്. കായലില്‍ കുളിക്കുകയും മലമൂത്രവിസര്‍ജനം നടത്തുകയും തുണി അലക്കുകയും ചെയ്യുക, തടാകത്തില്‍ കന്നുകാലികളെ കുളിപ്പിക്കുക, വാഹനങ്ങള്‍ കഴുക, ഖരദ്രാവക മാലിന്യം കായലിലേക്ക് തള്ളുക, വീടുകളിലെ ഡ്രൈനേജ് പൈപ്പ് വഴി മാലിന്യം കായലിലേക്ക് ഒഴുക്കുക, പൊതു ഓടകളിലേക്ക് വീടുകളിലെയും ഹോട്ടലുകളിലെയും ആശുപത്രിയിലെയും മാലിന്യം ഒഴുക്കുക, സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ച് മീന്‍ പിടിക്കുക, തടാകത്തിൻെറ 100 മീറ്റര്‍ പരിധിയില്‍ കീടനാശിനികളും രാസവളങ്ങളും ഉപയോഗിച്ച് കൃഷി ചെയ്യുക തുടങ്ങിയവ ശ്രദ്ധയിൽപെട്ടതിൻെറ അടിസ്ഥാനത്തിലാണ് കലക്ടറുടെ നടപടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.