ഓച്ചിറ: പരബ്രഹ്മ ക്ഷേത്രഗോപുരത്തിനു മുന്നിലെ ഹോട്ടലിലെ ശൗചാലയത്തിൽ ഒളികാമറ വെച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിലെ പ്രതിയെ റിമാൻഡ് ചെയ്തു. കായംകുളം കൃഷ്ണപുരം അനീഷ് ഭവനം (അശോക ഭവനം) വീട്ടിൽ അനീഷിനെ (30)യാണ് കരുനാഗപ്പള്ളി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തത്. കഴിഞ്ഞ ദിവസം കാഞ്ഞിരപ്പള്ളിയിലുള്ള 17 അംഗം സംഘം ഓച്ചിറ ക്ഷേത്രദർശനം കഴിഞ്ഞ് ക്ഷേത്രഗോപുരത്തിനു മുന്നിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കാനെത്തിയതായിരുന്നു. സ്ത്രീകൾ കയറിയപ്പോൾ കടയുടെ വെളിയിലിറങ്ങിയ അനീഷ് ശൗചാലയത്തിൽ ഭിത്തിയുടെ വിടവിൽ കൂടി മൊബൈൽ ഫോൺ കാമറ വഴി ദൃശ്യങ്ങൾ പകർത്തി. ഒരു വീട്ടമ്മ മൊബൈൽ വെളിച്ചം കണ്ട് ബഹളം ഉണ്ടാക്കി. ഇൗ സമയം കൂടെയെത്തിയവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. പൊലീസെത്തി യുവാവിനെ കസ്റ്റഡിയിൽ എടുക്കുകയും ഹോട്ടൽ പൂട്ടിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.