കൊടിയുടെ നിറം നോക്കാതെയുള്ള തൊഴിലാളികൂട്ടായ്മ അനിവാര്യം -ആർ. ചന്ദ്രശേഖരൻ

കരുനാഗപ്പള്ളി: തൊഴിലാളി വർഗത്തിൻെറ നിലനിൽപിനായുള്ള പോരാട്ടത്തിൽ കൊടിയുടെ നിറം നോക്കാതെ തൊഴിലാളികളുടെ ഐക്യനിര രൂപപ്പെടണമെന്ന് ഐ.എൻ.ടി.യു.സി സംസ്ഥാന പ്രസിഡൻറ് ആർ. ചന്ദ്രശേഖരൻ. ജനുവരി എട്ടിന് നടക്കുന്ന ദേശീയപണിമുടക്കിൻെറ ഭാഗമായി സംയുക്ത ട്രേഡ് യൂനിയനുകളുടെ നേതൃത്വത്തിലുള്ള പ്രചാരണജാഥക്ക് കരുനാഗപ്പള്ളിയിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വൈകീട്ട് പുതിയകാവിൽ എത്തിയ ജാഥയെ കരുനാഗപ്പള്ളി, ചവറ നിയോജകമണ്ഡലങ്ങളിലെ തൊഴിലാളികളും പ്രവർത്തകരും ചേർന്ന് സ്വീകരിച്ചു. കരുനാഗപ്പള്ളി ലാലാജി ജങ്ഷനിൽ നടന്ന സ്വീകരണസമ്മേളനം ആർ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. സ്വാഗതസംഘം ചെയർമാൻ ചിറ്റുമൂല നാസർ അധ്യക്ഷത വഹിച്ചു. ജാഥാക്യാപ്റ്റൻ ആർ. ചന്ദ്രശേഖരൻ, സി.ഐ.ടി.യു നേതാവ് കെ.ചന്ദ്രൻപിള്ള, മാഹീൻ അബൂബക്കർ, എസ്. ജയമോഹൻ, കെ.സി. രാജൻ, എ. അനിരുദ്ധൻ, പി.ആർ. വസന്തൻ എന്നിവർ സംസാരിച്ചു. മതസാഹോദര്യവും കൂട്ടായ്മയും ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിൻെറ ആവശ്യം -കൊല്ലം ബിഷപ് കൊല്ലം: മതസാഹോദര്യവും കൂട്ടായ്മയും ശക്തിപ്പെടുത്തേണ്ടത് കാലഘട്ടത്തിൻെറ ആവശ്യമെന്ന് കൊല്ലം രൂപതാധ്യക്ഷൻ ഡോ. പോൾ ആൻറണി മുല്ലശ്ശേരി. കൊല്ലം രൂപതയിലെ ബി.സി.സി കൂട്ടായ്മ സംഘടിപ്പിച്ച ക്രിസ്മസ് സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മനുഷ്യജീവൻ പലതരത്തിൽ വെല്ലുവിളികൾ നേരിട്ടുകൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്. മാനുഷിക മൂല്യങ്ങളും ധർമവും സംരക്ഷിക്കുന്നതിന് വേണ്ടി അഭിപ്രായവ്യത്യാസങ്ങൾ മറന്ന് എല്ലാവരും ഒരുമിച്ച് ചേരണമെന്നും ബിഷപ് പറഞ്ഞു. ഡയറക്ടർ ഫാ. ജോസഫ് ഡാനിയേൽ അധ്യക്ഷത വഹിച്ചു. ബി.സി.സി അസി. ഡയറക്ടർ ഫാ. ജോയി ലൂയിസ് ഫെർണാണ്ടസ്, കോഓഡിനേറ്റർ സജീവ് പരിശവിള, സിസ്റ്റർ ലിൻഡ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.