ശംഖുംമുഖം: പറന്നുയര്‍ന്ന വിമാനത്തില്‍ പക്ഷിയിടിച്ച് വന്‍ അപകടം തലനാരിഴ വ്യത്യാസത്തില്‍ ഒഴിവായി; വിമാനം അടിയന്തരമായി തിരിച്ചിറക്കി. തിരുവനന്തപുരം വിമാനത്താവളത്തില്‍നിന്ന് 169 യാത്രക്കാരുമായി ഞായാറാഴ്ച രാത്രി സിംഗപ്പൂരിലേക്ക് പറന്ന ഫ്ലൈ സ്കൂട്ടിൻെറ ടി.ആര്‍.531ാം നമ്പര്‍ വിമാനത്തിലാണ് പക്ഷിയിടിച്ചത്. ഇടിയെതുടര്‍ന്ന് വിമാനം കൂടുതല്‍ മുന്നോട്ട് പറപ്പിക്കാന്‍ കഴിയിെല്ലന്ന് കണ്ടതോടെ വിമാനം തിരിച്ചിറക്കാന്‍ അനുമതി തേടി എയര്‍ട്രാഫിക് കണ്‍ട്രോള്‍ ടവറിലേക്ക് സന്ദേശം അയച്ചു. വിമാനം ലാന്‍ഡിങ് നടത്താന്‍ അനുമതി കിട്ടയതോടെ വിമാനം ലാന്‍ഡിങ് നടത്തി. എയര്‍ലൈന്‍സ് അധികൃതര്‍ എത്തി വിമാനത്തില്‍ ഉണ്ടായിരുന്ന യാത്രക്കാരുടെ എമിേഗ്രഷന്‍ കാന്‍സല്‍ ചെയ്ത് ടെര്‍മിനലില്‍നിന്ന് പുറത്തിറക്കി യാത്രക്കാരെ ഹോട്ടലുകളിലേക്ക് മാറ്റി. തുടര്‍ന്ന് തകരാര്‍ പരിഹരിച്ച് തിങ്കളാഴ്ച രാത്രി യാത്രക്കാരുമായി സിംഗപ്പൂരിലേക്ക് പറന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ വിമാനം ലാന്‍ഡിങ് നടത്തുമ്പോഴും പറക്കുമ്പോഴും പക്ഷികളുടെ ശല്യം കാരണം പലപ്പോഴും ഇവിടെ അപകടങ്ങള്‍ സംഭവിച്ച് വിമാനങ്ങള്‍ തിരിച്ചിറക്കാറുണ്ട്. എന്നാല്‍ പക്ഷിശല്യം പരിഹരിക്കുന്നതിന് നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് എയര്‍പോര്‍ട്ട് വ്യക്തമാക്കുന്നുണ്ടെങ്കിലും പക്ഷികളുടെ ശല്യത്തിന് കുറവിെല്ലന്ന് പൈലറ്റുമാര്‍ പറയുന്നു. രാജ്യത്തെ 70 പ്രധാന വിമാനത്താവളങ്ങളില്‍ ഏറ്റവുമധികം പക്ഷിയിടി സാധ്യതയുള്ളത് തിരുവനന്തപുരത്താണെന്ന് വ്യോമയാനമന്ത്രാലയത്തിൻെറ കണക്കുകള്‍ വ്യക്തമാക്കുന്നു. 20,000 വിമാനനീക്കങ്ങള്‍ നടക്കുമ്പോള്‍ ഒറ്റ പക്ഷിയിടി മാത്രം അനുവദനീയമായ തിരുവനന്തപുരത്ത് എല്ലാ മാസവും അഞ്ചും ആറും തവണ വിമാനത്തില്‍ പക്ഷിയിടിക്കുന്നുണ്ട്. പക്ഷേ ഒരു വര്‍ഷം പത്തോളം അപകടങ്ങള്‍ മാത്രമാണ് അധികൃതര്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. വിദേശ പൈലറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്താല്‍ മാത്രമേ പക്ഷിയിടി ഒൗദ്യോഗികമാകൂ. അല്ലാത്തവയെല്ലാം രേഖകളില്ലാതെ ഒതുക്കപ്പെടുകയാണ് പതിവ്. പക്ഷികളുമായി വിമാനം കൂട്ടിയിടിച്ചാല്‍ രണ്ട് ദിവസത്തിനകം സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റിൻെറ ചെന്നൈയിലെ റീജനല്‍ എയര്‍ സേഫ്റ്റി ഓഫിസില്‍ റിപ്പോര്‍ട്ട് ചെയ്യണം. ഇതിൻെറ പകര്‍പ്പ് സിവില്‍ വ്യോമയാന ഡയറക്ടര്‍ക്ക് നല്‍കണം. പുറമേ എല്ലാ മാസവും വ്യോമയാന സുരക്ഷാവിഭാഗം ഡയറക്ടര്‍ക്ക് പ്രത്യേകം റിപ്പോര്‍ട്ടും നല്‍കണം. പക്ഷിയിടിയുണ്ടായാല്‍ അത് അപകടമായി കണക്കാക്കി വ്യോമയാന മന്ത്രാലയത്തില്‍ നിന്നുള്ള ഉന്നതതല അന്വേഷണങ്ങളുമുണ്ടാകും. എന്നാല്‍, ഏറെ സങ്കീര്‍ണതയുള്ള ഈ അന്വേഷണ നടപടിക്രമങ്ങളില്‍നിന്ന് രക്ഷപ്പെടാന്‍ പലപ്പോഴും പക്ഷിയിടി മറച്ചുവെക്കുകയാണ് എയര്‍പോര്‍ട്ട് അതോറിറ്റി അധികൃതര്‍. പടം ക്യാപ്ഷന്‍: പക്ഷിയിടിയെ തുടര്‍ന്ന് തിരിച്ചിറക്കിയ സ്കൂട്ട് ലൈന്‍ എയര്‍ലൈന്‍സ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.