ആറ്റിങ്ങല്‍: സ്വയം പര്യാപ്ത ഗ്രാമത്തിലൂടെ ഗ്രാമങ്ങളുടെ വികസനമെന്ന മഹാത്മജിയുടെ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ സായിഗ്രാമത്തിന് സാധിച്ചതായും ഇതിനെ അഭിനന്ദിക്കുന്നതായും ഉപരാഷ്ട്രപതി വെങ്കയ്യനായിഡു. തോന്നയ്ക്കല്‍ സായിഗ്രാമത്തില്‍ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് കേരളയുടെ സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മനോഹരമായ പ്രകൃതിഭംഗി കൊണ്ട് ദൈവത്തിൻെറ സ്വന്തം നാടായാണ് കേരളം അറിയപ്പെടുന്നത്. 'നാരായണീയം'എഴുതിയ കവി മേല്‍പ്പത്തൂര്‍ നാരായണ ഭട്ടതിരിയെപ്പോലുള്ള ദാര്‍ശനികര്‍, ശ്രീനാരായണ ഗുരുവിനെപ്പോലുള്ള ആത്മീയ ഗുരുക്കളും സാമൂഹിക പരിഷ്‌കര്‍ത്താക്കളും ചിത്തിര തിരുന്നാളിനെപ്പോലുള്ള ശ്രദ്ധേയരായ ഭരണാധികാരികളുടെയും നാടാണ് ഇത്. വിനോദ സഞ്ചാരത്തിൻെറ, പ്രത്യേകിച്ചും ആഭ്യന്തര ടൂറിസത്തിൻെറ വലിയ സാധ്യതകളാണ് ഇവിടെയുള്ളത്. ടൂറിസത്തിലൂടെ കേരളത്തിൻെറ പ്രാദേശിക സമ്പദ് വ്യവസ്ഥക്ക് വികാസമുണ്ടാക്കാന്‍ കഴിയും. ഇത് പ്രകൃതി സംരക്ഷണത്തിന് പ്രോത്സാഹനവും നമ്മുടെ സമ്പന്നമായ സാംസ്‌കാരിക പൈതൃകവും പാരമ്പര്യവും സംരക്ഷിക്കാന്‍ പ്രചോദനവും നല്‍കും. വ്യത്യസ്ത സംസ്‌കാരങ്ങളുടെ വിനിമയത്തിനും ഉദ്ഗ്രഥനത്തിനും അത് അവസരങ്ങളും തുറക്കുന്നു. വിവിധ കാരണങ്ങളാല്‍ നമ്മുടെ പല പാരമ്പര്യ കലാരൂപങ്ങളും അന്യംനിന്നുപോയി എന്നത് ആശങ്കപ്പെടുത്തുന്ന ഒരു വസ്തുതയാണ്. ഈ സമ്പന്ന സാംസ്‌കാരിക നിധികള്‍ തിരിച്ചുപിടിക്കുന്നതിനെക്കുറിച്ച് നാം ഗൗരവത്തില്‍ ചിന്തിക്കേണ്ടിയിരിക്കുന്നു. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ അധ്യക്ഷത വഹിച്ചു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, അടൂര്‍പ്രകാശ് എം.പി എന്നിവര്‍ പ്രസംഗിച്ചു. കെ.എന്‍. ആനന്ദകുമാര്‍ സ്വാഗതവും ജ. ലക്ഷ്മിക്കുട്ടിയമ്മ നന്ദിയും പറഞ്ഞു. . കാപ്ഷൻ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ് കേരള സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനം ഉപരാഷ്ട്രപതി വെങ്കയ്യനായിഡു നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.