വേളിയിൽ നവീകരിച്ച ഫ്ലോട്ടിങ്​ റസ്​റ്റാറൻറ്​ ഇന്ന്​ തുറക്കും

തിരുവനന്തപുരം: വേളി ടൂറിസ്റ്റ് വില്ലേജിലെ നവീകരിച്ച ഫ്ലോട്ടിങ് റസ്റ്റാറൻറിൻെറ ഉദ്ഘാടനം മന്ത്രി കടകംപള്ളി സ ുരേന്ദ്രൻ ചൊവ്വാഴ്ച വൈകീട്ട് ആറിന് നിർവഹിക്കും. ശശി തരൂർ എം.പി, വി.എസ്. ശിവകുമാർ എം.എൽ.എ, കെ.ടി.ഡി.സി ചെയർമാൻ വിജയകുമാർ, മേയർ കെ. ശ്രീകുമാർ, ടൂറിസം സെക്രട്ടറി റാണി ജോർജ് എന്നിവർ പെങ്കടുത്തു. 50 ലക്ഷത്തോളം രൂപ മുതൽമുടക്കിയാണ് കെ.ടി.ഡി.സി 'ഫ്ലോട്ടില'തയാറാക്കിയത്. വേളി കായലിൽ ഫെറോസിമൻറ് പ്ലാറ്റ്ഫോമിൽ ആഞ്ഞിലിയുടെയും തേക്കിൻെറയും തടിയിലാണ് ഫ്ലോട്ടിങ് റസ്റ്റാറൻറ് നിർമിച്ചിട്ടുള്ളത്. വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന നടപ്പാതയിലൂടെയാണ് റസ്റ്റാറൻറിലേക്കുള്ള പ്രവേശനം. റസ്റ്റാറൻറിൻെറ അധിക സുരക്ഷക്കായി തെങ്ങിൻതടിയുടെ താങ്ങുകളും നൽകിയിട്ടുണ്ട്. താഴത്തെ നിലയിൽ 56 പേർക്കും മുകൾ നിലയിൽ 28 പേർക്കും ഒരേ സമയം ഇരിക്കാൻ സൗകര്യമുണ്ട്. റസ്റ്റാറൻറിലെ സായാഹ്നങ്ങളിലെ ഗെറ്റ് ടുഗതർ എന്നിവക്ക് മുൻകൂർ ബുക്കിങ്ങിലൂടെ പാർട്ടി ഒാർഡറുകൾ സ്വീകരിക്കും. ഫോൺ: 9400008748.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.