ഝാര്‍ഖണ്ഡ്​ രാഷ്​​്ട്രീയ മാറ്റത്തി​െൻറ തുടക്കം -ചെന്നിത്തല

ഝാര്‍ഖണ്ഡ് രാഷ്്ട്രീയ മാറ്റത്തിൻെറ തുടക്കം -ചെന്നിത്തല തിരുവനന്തപുരം: ഝാര്‍ഖണ്ഡ് നിയമസഭ െതരഞ്ഞെടുപ്പില്‍ ബി.ജെ.പിക്കേറ്റ കനത്ത തിരിച്ചടി രാജ്യത്തെ വരാനിരിക്കുന്ന രാഷ്ട്രീയമാറ്റങ്ങളുടെ സൂചനയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മതത്തിൻെറ പേരില്‍ രാജ്യത്തെയും ജനങ്ങളെയും വിഭജിക്കുന്ന മോദി-ഷാ സഖ്യത്തിന് വന്‍ തിരിച്ചടിയാണിത്. ഇന്ത്യയിലെ ജനങ്ങള്‍ ആര്‍.എസ്.എസിൻെറയും സംഘ്പരിവാറിൻെറയും വര്‍ഗീയ ഫാഷിസ്റ്റ് നയങ്ങളെ പരാജയപ്പെടുത്തിയിരിക്കുകയാണ്. ഝാര്‍ഖണ്ഡില്‍ ജനങ്ങള്‍ നല്‍കിയ വിധി അട്ടിമറിക്കപ്പെടാതിരിക്കാന്‍ മതേതര കക്ഷികള്‍ ജാഗ്രതപാലിക്കണമെന്നും രമേശ് ചെന്നിത്തല പ്രസ്താവിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.