പൗരത്വഭേദഗതി നിയമത്തിനെതിരെ പ്രതിഷേധകൂട്ടായ്​മ

കൊല്ലം: കേരള സുന്നി ജമാഅത്ത് യൂനിയൻെറ ആഭിമുഖ്യത്തിൽ നടത്തി. സംസ്ഥാന ചെയർമാൻ സയ്യിദ് നാസിമുദ്ദീൻ ബാഫഖി തങ്ങൾ ഉദ്ഘാടനം ചെയ്തു. പി.കെ. മുഹമ്മദ് സുലൈം അധ്യക്ഷത വഹിച്ചു. കേന്ദ്രസർക്കാറിനുള്ള പ്രമേയം കെ.എ. ഇർഷാദുൽ ഖാദിരി അവതരിപ്പിച്ചു. മുതിരപ്പറമ്പ് എം.എ. വാഹിദ്, ഡോ. സിദ്ദിഖ് പള്ളിമുക്ക്, ഡോ. തൗഫീഖ് േപാളയത്തോട്, മുട്ടയ്ക്കാവ് അബ്ദുൽ സമദ്, കല്ലാർ സലിം സാഹിബ്, അബ്ദുൽ റഹ്മാൻ ബാഖവി എന്നിവർ സംസാരിച്ചു. പൂട്ടിക്കിടക്കുന്ന ഫാക്ടറികൾ തുറക്കാൻ ബാങ്കുകൾ സഹായകരമായ നിലപാട് സ്വീകരിക്കണം കൊല്ലം: പൂട്ടിക്കിടക്കുന്ന ഫാക്ടറികൾ തുറക്കാൻ ബാങ്കുകൾ സഹായകരമായ നിലപാട് സ്വീകരിക്കണെമന്ന് കാഷ്യൂ ഫെഡറേഷൻ യു.ടി.യു.സി വർക്കിങ് പ്രസിഡൻറ് എ.എ. അസീസ് പറഞ്ഞു. കിളികൊല്ലൂർ കശുവണ്ടി തൊഴിലാളി യൂനിയൻ വാർഷികസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുരീപ്പുഴ മോഹനൻ അധ്യക്ഷത വഹിച്ചു. യൂനിയൻ പ്രസിഡൻറായി കുരീപ്പുഴ മോഹനനെയും ജനറൽ സെക്രട്ടറിയായി സെയ്ഫുദ്ദീൻ കിച്ചിലുവിനെയും തെരഞ്ഞെടുത്തു. ടി.സി. വിജയൻ, പി. പ്രകാശ്ബാബു, സജി ഡി. ആനന്ദ്, എൻ. ബീന, സുരേഷ്ബാബു, ബിജു ലക്ഷ്മീകാന്തൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.