കെ.എസ്​.ആർ.ടി.സി: ആവശ്യമെങ്കിൽ നിഷ്ക്രിയ ആസ്തികൾ വിറ്റ് ബാധ്യത തീർക്കണമെന്ന്​ എ.​െഎ.ടി.യു.സി

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സിയുടെ ഉപയോഗത്തിൽ നിലവിലില്ലാത്ത ആസ്തികൾ പൊതുകമ്പോളത്തിൽ വിറ്റ് സ്ഥാപനത്തിൻെറ കടബാധ്യത പൂർണമായി ഒഴിവാക്കാൻ കഴിയുമെങ്കിൽ അക്കാര്യം ഗൗരവമായി സർക്കാർ പരിശോധിക്കണമെന്ന് എ.െഎ.ടി.യു.സി. ട്രാൻസ്പോർട്ട് എംപ്ലോയീസ് യൂനിയൻ (എ.െഎ.ടി.യു.സി) ആഭിമുഖ്യത്തിൽ നടക്കുന്ന സെക്രേട്ടറിയറ്റ് സമരത്തെ അഭിസംബോധന ചെയ്ത് ജനറൽ സെക്രട്ടറി എം.ജി. രാഹുലാണ് നിലപാട് വ്യക്തമാക്കിയത്. കെ.എസ്.ആർ.ടി.സി ഉടമസ്ഥതയിലുള്ള നിരവധി സ്ഥലങ്ങൾ ഉപയോഗിക്കാൻ കഴിയാതെ കാടുപിടിച്ചും അന്യാധീനമായും കിടക്കുകയാണ്. 1985ൽ പാറശ്ശാലയിൽ വില കൊടുത്തുവാങ്ങിയ 16 എക്കറിൽ 2.5 ഏക്കർ മോട്ടോർ വകുപ്പിന് സൗജന്യമായി നൽകി. ബാക്കി അന്യാധീനപ്പെടുകയാണ്. തമ്പാനൂർ റെയിൽവേ സ്റ്റേഷന് മുന്നിലെ 25 സൻെറ് സ്ഥലം നഗരസഭക്ക് സൗജന്യമായി വിട്ടുകൊടുത്തു. അമരവിളയിൽ 15 സൻെറ് സ്ഥലം കാടുപിടിച്ച് കിടക്കുന്നു. തിരുവനന്തപുരത്ത് തന്നെ പാച്ചല്ലൂർ, ആറാലുംമൂട്, മണ്ണന്തല, വിഴിഞ്ഞം െപാലീസ് സ്റ്റേഷന് സമീപം, ചന്ദ്രശേഖരൻ നായർ സ്റ്റേഡിയത്തിന് മുന്നിൽ തുടങ്ങിയിടത്തെല്ലാം ഉപയോഗിക്കാൻ കഴിയാതെ ഭൂമി അന്യാധീനപ്പെടുകയാണ്. തേവരയിലെ ഭൂമി വാട്ടർ മെട്രോക്ക് നൽകാൻ നീക്കം നടക്കുകയാണ്. കോടികൾ വിലമതിക്കുന്ന ഈ ആസ്തികൾ അന്യാധീനപ്പെട്ടു പോകുന്ന സാഹചര്യത്തിലും തൊഴിലാളികളും കുടുംബങ്ങളും പട്ടിണികിടന്ന് മരിക്കുകയാണ്‌. കോഒാപേററ്റിവ് എംപ്ലോയീസ് കൗൺസിൽ ജില്ല പ്രസിഡൻറ് പി. പ്രകാശ്, സി.എസ്. അനിൽകുമാർ, എ.ബി. അനിൽകുമാർ, പി.പ്രകാശ്, കെ.കെ. ജയൻ, ജോസഫ് രാജ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.