കടയ്ക്കൽ: മടത്തറയിൽ . സാരമായി പരിക്കേറ്റ മടത്തറ സിന്ധു ഭവനിൽ സനൽ (45), ചല്ലിമുക്ക് മണിലാൽ ഭവനിൽ ഗിരീഷ് (55) എന്നിവരെ പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെങ്കാശിപ്പാതയിൽ മടത്തറ ചന്തക്ക് സമീപം തിങ്കളാഴ്ച രാത്രി 10നായിരുന്നു സംഭവം. അരിപ്പയിൽനിന്ന് മടത്തറയിലേക്ക്വരുകയായിരുന്നു ഇരുവരും. വനമേഖലയിൽനിന്ന് കാട്ടുപന്നി റോഡിലേക്ക് വരുന്നതുകണ്ട് ബൈക്ക് നിർത്തിയപ്പോൾ ഇരുവരെയും ആക്രമിച്ചു. ബൈക്ക് കുത്തി റോഡിലേക്ക് മറിച്ചിട്ട ശേഷമായിരുന്നു ആക്രമണം. സനലിന് തോളെല്ലിനും കൈക്കും സാരമായി പരിക്കേറ്റു. ഗിരീഷിന് ശരീരമാസകലം പരിക്കുണ്ട്. തിങ്കളാഴ്ച രാത്രി അരിപ്പ അമ്മയമ്പലത്തിന് സമീപം മറ്റൊരു ബൈക്ക് യാത്രികർക്ക് നേരെയും കാട്ടുപന്നിയുടെ ആക്രമണമുണ്ടായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.