സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ വേതനം കൊടുക്കാതിരിക്കരുതെന്ന് മനുഷ്യാവകാശ കമീഷൻ

തിരുവനന്തപുരം: സർക്കാർ സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന കാരണം പറഞ്ഞ് വേതനം കൊടുക്കാതിരിക്കരുതെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ അധ്യക്ഷൻ ജസ്റ്റിസ് ആൻറണി ഡൊമിനിക്. ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ സി-ആപ്റ്റിൽ (കേരള സ്റ്റേറ്റ് സൻെറർ ഫോർ അഡ്വാൻസ്ഡ് പ്രിൻറിങ് ആൻഡ് െട്രയിനിങ്) നിന്ന് 2013 ആഗസ്റ്റിൽ വിരമിച്ച ഭിന്നശേഷിക്കാരനായ എ. വിജുകുമാറിന് വിരമിക്കൽ ആനുകൂല്യമായ 2,77,101 രൂപയുടെ കുടിശ്ശിക അടിയന്തരമായി നൽകണമെന്ന് കമീഷൻ ആവശ്യപ്പെട്ടു. സി-ആപ്റ്റ് സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മാനേജിങ് ഡയറക്ടർ കമീഷനെ അറിയിച്ചു. 2001-02 മുതൽ സ്ഥാപനം സാമ്പത്തിക പ്രതിസന്ധിയിലായി. 2002 ൽ 416 ജീവനക്കാരെ സർക്കാർ ഉത്തരവിൻെറ അടിസ്ഥാനത്തിൽ പിരിച്ചുവിട്ടു. 2002 ൽ പിരിച്ചുവിട്ട ജീവനക്കാർക്ക് പോലും കുടിശ്ശിക നൽകാൻ കഴിഞ്ഞിട്ടില്ലെന്ന് റിപ്പോർട്ടിൽ പറയുന്നു. 2001 മുതൽ ശമ്പള കുടിശ്ശിക നൽകാനുണ്ട്. പരാതിക്കാരന് നൽകാനുള്ള 2,77,101 രൂപയിൽ 10,000 രൂപയുടെ ചെക്ക് നൽകിയെങ്കിലും കൈപ്പറ്റിയില്ല. വിജുകുമാറിന് മുമ്പ് സർവിസിൽനിന്ന് വിടുതൽ ചെയ്ത ഒമ്പത് ജീവനക്കാർക്ക് ആനുകൂല്യം നൽകേണ്ടതുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.