തിരുവനന്തപുരം: സംസ്ഥാനത്ത് കൂടുതൽ ഉർദു പഠനകേന്ദ്രങ്ങൾ ആരംഭിക്കുമെന്ന് ദേശീയ ഉർദു പ്രൊമോഷൻ കൗൺസിൽ ഡയറക്ടർ ഡോ. അക്വിൽ അഹമ്മദ് അറിയിച്ചു. സംസ്ഥാനത്ത് ഉർദു ഭാഷയുടെ വികസനത്തിന് എല്ലാ സഹായവും ചെയ്യും. ഇതിനായി ഒരു സൻെറർ ആരംഭിക്കുന്നത് പരിഗണിക്കും. ഗസൽ, ഖവാലി സംഗീത സദസ്സുകൾ നടത്തുന്നതിന് സഹായം നൽകുന്നത് പരിഗണിക്കുമെന്നും അദ്ദേഹം പറഞ്ഞു. നാഷനൽ കൗൺസിൽ േഫാർ പ്രൊമോഷൻ ഒാഫ് ഉർദു, തിരുവനന്തപുരം ഉർദു പഠനകേന്ദ്രം എന്നിവയുടെ ആഭിമുഖ്യത്തിൽ നടന്ന ഉർദു സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പൊതുവിദ്യാഭ്യാസ സെക്രട്ടറി എ. ഷാജഹാൻ സെമിനാർ ഉദ്ഘാടനം ചെയ്തു. ഉർദു ഡിപ്ലോമ കോഴ്സുകൾ പൂർത്തിയാക്കിയവർക്ക് സർട്ടിഫിക്കറ്റുകും സമ്മാനങ്ങളും വിതരണം ചെയ്തു. റിട്ട. ചീഫ് എൻജിനീയർ ബി.എഫ്.എച്ച്.ആർ. ബിജിലി, ഡോ. അതാവുല്ല ഖാൻ, പ്രഫ. അബ്ദുൽ വഹാബ്, ഡോ. പി.വി. ഒാമന, ഡോ. കരീമുല്ല, എ.എ. അസീം, ബാബു, മാധ്യമപ്രവർത്തകൻ സി. റഹീം, ഡോ. ലൈല എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.