കെ.എസ്​.ഇ.ബി മുൻ ചെയർമാൻ കൊച്ചുകോശി ഒാർമയായി

തിരുവനന്തപുരം: കെ.എസ്.ഇ.ബി മുൻ ചെയർമാനും ആദ്യകാല സിവിൽ സർവിസ് ഉേദ്യാഗസ്ഥനുമായ സി.കെ. കൊച്ചുകോശി (97)ഒാർമയായി. കഴിഞ്ഞദിവസം ഗുജറാത്തിലെ ഗാന്ധിനഗറിൽ നിര്യാതനായ അദ്ദേഹത്തിൻെറ സംസ്കാര ചടങ്ങുകൾ ഇന്നലെ അഹമ്മദാബാദ് സിറിയൻ ഒാർത്തഡോക്സ് പള്ളിയിൽ നടന്നു. കെ.എസ്.ഇ.ബി ചെയർമാൻ എന്നതിലുപരി തലസ്ഥാനത്ത് സിവിൽ സർവിസ് അക്കാദമി സ്ഥാപിക്കുന്നതിന് പിന്നിലും കൊച്ചുകോശിയുടെ പ്രേരണയുണ്ടായിരുന്നു. മക്കൾക്ക് വേണ്ടി അദ്ദേഹം ഉണ്ടാക്കിയ ചിട്ടയായ പാഠ്യക്രമം പലർക്കും സിവിൽ സർവിസ് ലഭിക്കാൻ സഹായകമായിട്ടുണ്ട്. കോഴഞ്ചേരി പുല്ലാട് സ്വദേശിയായ കൊച്ചുകോശി പഠനശേഷം ഡൽഹിയിൽ വാട്ടർ കമീഷൻ അസി. ഡയറക്ടറായും ഒാൾ ഇന്ത്യ റേഡിയോയിൽ ടാക്സ് ഒാഫിസറായും പ്രവർത്തിച്ചു. 1952ൽ സിവിൽ സർവിസിൽ എത്തിയ അദ്ദേഹം ഡെവലപ്മൻെറ് കമീഷനർ, ആഭ്യന്തര സെക്രട്ടറി, എക്സൈസ് കമീഷനർ തുടങ്ങിയ പദവികൾ വഹിച്ചിരുന്നു. ചീഫ് സെക്രട്ടറിക്ക് തുല്യമായ റവന്യൂ ബോർഡ് ഒന്നാം അംഗം എന്ന പദവിയും വഹിച്ചു. കെ.എസ്.ഇ.ബി ചെയർമാനായിരിക്കെ 1979ലാണ് വിരമിച്ചത് ഭാര്യ: പരേതയായ ഗ്രേസ്. മക്കൾ: സി.കെ. കോശി (മുൻ അഡീ. ചീഫ്സെക്രട്ടറി, ഗുജറാത്ത്), സി.കെ. മാത്യു (മുൻ ചീഫ്സെക്രട്ടറി ഗുജറാത്ത്), ലളിതാമാത്യു, പുഷ്പാതോമസ്മാത്യു. മരുമക്കൾ: എലിസബത്ത് കോശി, രവിമാത്യു, തോമസ്മാത്യു, ഗീതാമാത്യു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.