തിരുവനന്തപുരം: സ്വർണക്കടത്ത് കേസിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇൻറലിജൻസ് (ഡി.ആർ.ഐ) അറസ്‌റ്റ് ചെയ്‌ത വഞ്ചിയൂർ ൈക്രം എസ്.ഐ സഫീറിനെ അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തു. ഇയാളും വനിത സുഹൃത്ത് സിമിയും ഒരുമിച്ച് മൂന്നുതവണ വിദേശയാത്ര നടത്തിയതായി അന്വേഷണസംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. സഫീർ ഒറ്റക്കും ഒട്ടേറെതവണ വിദേശയാത്ര നടത്തിയതായും തെളിഞ്ഞു. സർക്കാർ അനുമതിയോടെയും അല്ലാതെയുമായിരുന്നു ഇത്. ഇവരുടെ വിദേശയാത്രയുടെ വിവരം ഡി.ആർ.ഐ ശേഖരിച്ചുതുടങ്ങി. കഴിഞ്ഞദിവസം അറസ്‌റ്റിലായ സഫീറിനെ സിറ്റി പൊലീസ് കമീഷണർ എം.ആർ. അജിത്‌കുമാറാണ് സർവിസിൽനിന്ന് സസ്‌പെൻഡ് ചെയ്തത്. നേരത്തെയും ഇൗ എസ്.െഎക്കെതിരെ പരാതി ഉയർന്നിട്ടുണ്ട്. യുവതിയുടെ വീട്ടിലുണ്ടായ തർക്കവുമായി ബന്ധപ്പെട്ട് എസ്.ഐക്കെതിരെ ഇൻറലിജൻസ് നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. തിങ്കളാഴ്‌ച പുലർച്ചെയാണ് സഫീറിനെയും സിമിയെയും തിരുവനന്തപുരം അന്താരാഷ്‌ട്ര വിമാനത്താവളത്തിൽനിന്ന് സ്വർണവുമായി പിടികൂടിയത്. ഇരുവരേയും കൊച്ചിയിൽ കൊണ്ടുപോയി ഡി.ആർ.ഐ വിശദമായി ചോദ്യംചെയ്‌തു. പിന്നീട് ഇവർക്ക് കോടതി ജാമ്യം അനുവദിച്ചിരുന്നു. തിങ്കളാഴ്ച പുലർച്ചെ ദുൈബയിൽ നിെന്നത്തിയ എമിറേറ്റ്‌സ് വിമാനത്തിലെ സിറ്റിനടുത്തുള്ള അറയിൽനിന്നാണ് രണ്ടുകിലോ സ്വർണം ഡി.ആർ.ഐ പിടികൂടിയത്. ഈ സീറ്റിൽ യാത്രചെയ്‌തത് സഫീറും സിമിയുമായിരുന്നു. കണിയാപുരം സ്വദേശിയായ സഫീർ കടയ്‌ക്കാവൂർ സ്‌റ്റേഷനിൽ ജോലി ചെയ്യുമ്പോഴാണ് സിമിയെ പരിചയപ്പെട്ടതെന്നാണ് അന്വേഷണസംഘം പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.