തിരുവല്ലം: . വാഷിങ് മെഷീനടക്കമുള്ള ഉപകരണങ്ങൾ കത്തിനശിച്ചു. പാച്ചല്ലൂർ പ്ലാവിള എ.കെ. ഹൗസിൽ മുഹമ്മദ് ഹുസൈൻെറ വീട് ടിലാണ് തീപിടിത്തമുണ്ടായത്. വീടിൻെറ രണ്ടാംനിലയിൽ സൂക്ഷിച്ചിരുന്ന വാഷിങ് മെഷീനും മുറിക്കുള്ളിലുണ്ടായിരുന്ന പാത്രങ്ങളും മറ്റ് ഗൃഹോപകരണങ്ങളുമാണ് നശിച്ചത്. വാഷിങ് മെഷീൻെറ സ്വിച്ച് ഓൺ ചെയ്ത് െവച്ചിരുന്നതാണ് തീപിടിത്തത്തിന് കാരണമെന്നും മെഷീൻ ചൂടായി കത്തുകയായിരുന്നുവെന്നും ഫയർഫോഴ്സ് അധികൃതർ പറഞ്ഞു. ശനിയാഴ്ച വൈകീട്ട് നാലോടെയാണ് സംഭവം. ആശുപത്രിയിൽ ചികിത്സയിലിരിക്കുന്ന മുഹമ്മദ് ഹുസൈനെ കാണാനായി വീട്ടുകാർ വീട് അടച്ച് പുറത്ത് പോയിരുന്നു. വീട്ടിൽനിന്ന് പുക ഉയരുന്നതുകണ്ട് സമീപവാസികളാണ് വിഴിഞ്ഞം അഗ്നിരക്ഷാസേനയെ വിവരമറിയിച്ചത്. സേനാംഗങ്ങളെത്തി വീടിൻെറ പിൻവാതിൽ പൊളിച്ച് അകത്ത് കയറിയാണ് തീയണച്ചത്. വിഴിഞ്ഞം ഫയർ സ്റ്റേഷൻ ഓഫിസർ ടി. രാമമൂർത്തി, ലീഡിങ് ഫയർമാൻ രാജശേഖരൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തീയണച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.