ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ ഊർജിതമാക്കും -മന്ത്രി ടി.പി. രാമകൃഷ്ണൻ

കോഴിക്കോട്: ലഹരി പദാർഥങ്ങളുടെ വർധിച്ച ഉപയോഗം സമൂഹം അടിയന്തര പ്രാധാന്യത്തോടെ ഇടപെടേണ്ട വിഷയമാണെന്ന് മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. 17ാമത് സംസ്ഥാന എക്സൈസ് കലാകായിക മേള ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ലഹരി വർജന മിഷൻ വിമുക്തിയുടെ നേതൃത്വത്തിൽ നടക്കുന്ന ബോധവത്കരണ പ്രചാരണ പ്രവർത്തനങ്ങൾ ഊർജിതമാക്കും. പദ്ധതിയുടെ ഭാഗമായി 'നാളത്തെ കേരളം ലഹരിമുക്ത നവകേരളം' എന്ന തീവ്രയജ്ഞ പരിപാടിക്ക് സർക്കാർ തുടക്കംകുറിച്ചതായും മന്ത്രി പറഞ്ഞു. രാഷ്ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ 150ാം ജന്മവാർഷികത്തോടനുബന്ധിച്ച് കൂടിയാണ് 90 ദിവസം നീണ്ടുനിൽക്കുന്ന ബോധവതകരണ പരിപാടികൾ നടത്തുന്നതെന്ന് മന്ത്രി കൂട്ടിച്ചേർത്തു. മഹാത്മാ ഗാന്ധിയുടെ രക്തസാക്ഷിത്വദിനമായ ജനുവരി 30 വരെയാണ് പരിപാടി നീണ്ടുനിൽക്കുക. മേയർ തോട്ടത്തിൽ രവീന്ദ്രൻ അധ്യക്ഷത വഹിച്ചു. എം.കെ. രാഘവൻ എം.പി മുഖ്യാതിഥിയായിരുന്നു. ഡെപ്യൂട്ടി മേയർ മീരാ ദർശക്, ജില്ല കലക്ടർ സാംബശിവറാവു, എക്സൈസ് കമീഷണർ ആനന്ദ കൃഷ്ണൻ, സ്റ്റേറ്റ് സ്പോർട്സ് ഓഫിസർ കെ.ആർ. അജയൻ, എൻഫോഴ്സ്മൻെറ് അഡീഷനൽ എക്സൈസ് കമീഷണർ സാം ക്രസ്റ്റി ഡാനിയേൽ, ദേവഗിരി കോളജ് പ്രിൻസിപ്പൽ ഡോ. ജോസ് ജോൺ മല്ലികശ്ശേരി, ജോയൻറ് എക്സൈസ് കമീഷണർ വി.ജെ. മാത്യു, ജോ. എക്സൈസ് കമീഷണർ എം.എസ്. മുഹമ്മദ് സിയാദ്, ഡെ. എക്സൈസ് കമീഷണർ വി.ആർ. അനിൽകുമാർ തുടങ്ങിയവർ പങ്കെടുത്തു. ദേവഗിരി കോളജ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ 1500ഓളം കലാകായിക പ്രതിഭകൾ മാറ്റുരക്കും. മേള നവംബർ 10 ന് സമാപിക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.