ശിൽപശാല സംഘടിപ്പിച്ചു

ചിറയിൻകീഴ്: ലോക ഹൃദയദിനാചരണത്തിൻെറ ഭാഗമായി ചിറയിൻകീഴ് ബ്ലോക്ക് പഞ്ചായത്ത് 'ഹൃദ്രോഗവും പ്രതിരോധവും' എന്ന വിഷ യത്തിൽ വക്കം റൂറൽ ഹെൽത്ത് സൻെററിൽ സംഘടിപ്പിച്ച ശിൽപശാല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ആർ. സുഭാഷ് ഉദ്ഘാടനം ചെയ്തു. ചിറയിൻകീഴ് താലൂക്ക് ആശുപത്രിയിലെയും വക്കം ഹെൽത്ത് സൻെററിലെയും ഡോക്ടർമാർ ശിൽപശാലക്ക് നേതൃത്വം നൽകി. ഹൃദയ സുരക്ഷക്കായുള്ള ബോധവത്കരണവും ഹൃദ്രോഗം പ്രതിരോധിക്കാൻ ജീവിതശൈലിയിൽ സ്വീകരിക്കേണ്ട മുൻകരുതലുകളും ശിൽപശാല ചർച്ച ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ അഞ്ചുതെങ്ങ് സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.