പഞ്ചായത്ത് വാഹനത്തിൻെറ നാല് ടയറുകൾ മോഷണം പോയി വിഴിഞ്ഞം: പഞ്ചായത്ത് ഒാഫിസ് വളപ്പിൽ നിർത്തിയിട്ട പഞ്ചായത്ത് വക വാഹനത്തിൻെറ നാല് ടയറുകൾ മോഷണം പോയി. കോട്ടുകാൽ ഗ്രാമപഞ്ചായത്തിൻെറ ബൊേലറോ ജീപ്പിൻെറ നാല് ടയറുകളാണ് ഓണാവധിക്കിടെ കവർന്നത്. ഊരിയെടുത്ത പുതിയ ടയറുകൾക്ക് പകരം രണ്ട് പഴയ ടയറുകളും ഹോളോബ്രിക്സ് കൊണ്ടുള്ള താങ്ങും നൽകിയാണ് പുതിയ ടയറുകൾ കവർന്നത്. ഏഴാം തീയതി ഓണാഘോഷ പരിപാടി കഴിഞ്ഞ് ഒാണാവധിക്ക് ജീവനക്കാർ പഞ്ചായത്ത് ഓഫിസ് പൂട്ടി പോയതാണ്. ഏഴ് ദിവസത്തെ അവധി കഴിഞ്ഞ് ജീവനക്കാർ തിങ്കളാഴ്ച രാവിലെ എത്തിയപ്പോഴാണ് വാഹനത്തിൻെറ ടയറുകൾ മോഷണം പോയ വിവരം അറിയുന്നത്. വിഴിഞ്ഞം പൊലീസ് എത്തി നടത്തിയ പരിശോധനയിലും കാര്യമായ തുമ്പൊന്നും ലഭിച്ചില്ല. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ഫോട്ടോ - IMG-20190916-WA0052.jpg IMG-20190916-WA0050.jpg IMG-20190916-WA0051.jpg കോട്ടുകാൽ പഞ്ചായത്ത് വാഹനത്തിൻെറ ടയറുകൾ ഊരിമാറ്റിയ നിലയിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.