മദ്യപിച്ച് ബഹളമുണ്ടാക്കിയ സംഘം അക്രമം നടത്തി; രണ്ട്​ പൊലീസുകാര്‍ക്ക് പരിക്ക്

നേമം: മദ്യപസംഘത്തെ പിടികൂടാനെത്തിയ പൊലീസുകാര്‍ക്കുനേരെ ആക്രമണം. രണ്ടു പൊലീസുകാര്‍ക്ക് പരിക്കേറ്റു. നേമം സ്റ ്റേഷനിലെ പൊലീസുകാരായ രഞ്ജിത്ത്, ഹരീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ശനിയാഴ്ച പള്ളിച്ചല്‍ ഭാഗത്ത് പൊതുസ്ഥലത്ത് മദ്യപസംഘം ബഹളമുണ്ടാക്കുന്നെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നേമം എസ്.ഐ എസ്. സനോജിൻെറ നേതൃത്വത്തിലെ സംഘം എത്തിയത്. രാജേഷ് (32), രതീഷ് (31), അനന്തകൃഷ്ണന്‍ (32), മോഹനചന്ദ്രന്‍ (61) എന്നിവരാണ് പിടിയിലായത്. സ്റ്റേഷനിലെത്തിച്ച ഇവര്‍ അക്രമാസക്തരാകുകയും പൊലീസുകാരായ രഞ്ജിത്തിനെയും ഹരീഷിനെയും ആക്രമിക്കുകയുമായിരുന്നു. പ്രതികളുടെ ഇടിയേറ്റ് ഇരുവരുടെയും മുഖത്തിനാണ് പരിക്കേറ്റത്. രഞ്ജിത്ത് ശാന്തിവിള താലൂക്കാശുപത്രിയിലും ഹരീഷ് തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലും ചികിത്സതേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.