വി.ജെ.ടി ഹാളിന് 'ശ്രീ അയ്യങ്കാളി സ്മാരക പ്രജാസഭാ ഹാൾ' എന്ന് പേരിടണമെന്ന്

തിരുവനന്തപുരം: സംസ്ഥാന സർക്കാർ അയ്യങ്കാളി സ്മാരകമായി പ്രഖ്യാപിച്ച വി.ജെ.ടി ഹാളിന് 'ശ്രീ അയ്യൻങ്കാളി സ്മാരക പ് രജാസഭാ ഹാൾ' എന്ന് പേരിടണമെന്ന് അയ്യങ്കാളി കുടുംബ പരിപാലിനി പ്രസിഡൻറ് എസ്. ഗിരിജാത്മജൻ സർക്കാറിനോട് ആവശ്യപ്പെട്ടു. അയ്യൻ, കാളി എന്നത് രണ്ട് പേരുകളാണ്. അതിനെ 'അയ്യങ്കാളി' എന്ന് സർക്കാർ രേഖകളിൽ എഴുതരുതെന്നും അയ്യങ്കാളിയുടെ ചെറുമകനായ അദ്ദേഹം ആവശ്യപ്പെട്ടു. വെങ്ങാന്നൂർ ചാവടിനട ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന കുടുംബസംഗമം പേട്ട ഗവ. ഗേൾസ് ഹൈസ്കൂൾ റിട്ട. ഹെഡ്മിട്രസ് കെ.വി. തങ്കം ഉദ്ഘാടനം ചെയ്തു. എസ്. ഗിരിജാത്മജൻ അധ്യക്ഷത വഹിച്ചു. അയ്യങ്കാളിയുടെ കുടുംബാംഗങ്ങൾ തറവാട്ട് സ്ഥലമായ തെക്കേവിളയിലെ പൊതുസ്മശാനത്തിലും വെങ്ങാന്നൂർ പാഞ്ചജന്യത്തിലും പുഷ്പാർച്ചന നടത്തി. വി.ജെ.ടി ഹാളിന് മഹാത്മാ അയ്യങ്കാളിയുടെ പേര് നൽകിയ സർക്കാർ നടപടിയെ യോഗം അഭിനന്ദിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.