ഫാ. ബിനോയ് ജോണിൻെറ മോചനം: ഉമ്മൻ ചാണ്ടി പ്രധാനമന്ത്രിക്ക് കത്തയച്ചു തിരുവനന്തപുരം: മതപരിവർത്തനം നടത്താൻ ശ്രമിച ്ചെന്ന് ആരോപിച്ച് ഝാർഖണ്ഡ് പൊലീസ് അറസ്റ്റ് ചെയ്ത മലയാളി വൈദികൻ ബിനോയ് ജോണിൻെറ മോചനത്തിനായി മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. പട്ന അതിരൂപതയുടെ കീഴിൽ ഝാർഖണ്ഡിൽ വൈദിക സേവനം നടത്തുന്ന മലയാളിയായ ബിനോയ് ജോണിനെ എട്ടുദിവസം മുമ്പാണ് അറസ്റ്റ് ചെയ്തത്. ന്യൂനപക്ഷങ്ങൾക്കെതിരെ പൊലീസ് നടത്തുന്ന മനുഷ്യത്വരഹിത നടപടികൾ തടയാൻ പ്രധാനമന്ത്രി ഇടപെടണമെന്നും കത്തിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.