തിരുവനന്തപുരം: ഒാൺലൈൻ വഴി വെള്ളക്കരം അടയ്ക്കുന്നവരെ വെള്ളം കുടിപ്പിച്ച് ജല അതോറിറ്റിയുടെ അധിക നിരക്ക് ഇൗടാ ക്കൽ. അധികം ഇൗടാക്കുന്ന തുകയാകെട്ട, പോകുന്നത് സ്വകാര്യ ഏജൻസിക്കും. ഡിജിറ്റൽ പണമിടപാടുകൾ പ്രോത്സാഹിപ്പിക്കാൻ കേന്ദ്ര-സംസ്ഥാന സർക്കാറുകൾ കിണഞ്ഞ് ശ്രമിക്കുന്നതിനിടയിലാണ് ഒാൺലൈൻ വഴി ബില്ലടയ്ക്കുന്നവരിൽനിന്ന് ജലഅതോറിറ്റി അധിക തുക ഇൗടാക്കുന്നത്. ബിൽ തുക എത്ര കുറവാണെങ്കിലും ഒാൺലൈൻ വഴി അടച്ചാൽ 10 രൂപ അധികം നൽകണം. ഇതിൽ അഞ്ചുപൈസ േപാലും അതോറിറ്റിക്കില്ല. ഒാൺലൈൻ പേമൻെറ് സൗകര്യമൊരുക്കുന്ന സ്വകാര്യ സേവനദാതാവിൻെറ അക്കൗണ്ടിലാണ് ഇൗ അധിക തുക ചെല്ലുന്നത്. ഒാൺലൈൻ ബില്ലടയ്ക്കലിന് ബദൽ സൗകര്യമില്ലാത്തതിനാൽ നിലവിലെ സാഹചര്യത്തിൽ ഇതൊഴിവാക്കാൻ സാധിക്കില്ലെന്നുമാണ് അധികൃതരുടെ വിശദീകരണം. പ്രതിദിനം ശരാശരി 1300 ഉപഭോക്താക്കൾ ഒാൺലൈൻ വഴി വെള്ളക്കരം അടയ്ക്കുന്നുണ്ടെന്നാണ് കണക്ക്. ഇത്തരത്തിൽ ഒരുദിവസം മാത്രം 13000 രൂപയാണ് സ്വകാര്യ ഏജൻസിയുടെ അക്കൗണ്ടിലേക്ക് േപാകുന്നത്. പ്രതിമാസം 3.90 ലക്ഷം രൂപ ! കെ.എസ്.ഇ.ബിയും ബി.എസ്.എൻ.എല്ലുമെല്ലാം ബില്ലടയ്ക്കൽ സൗജന്യമാക്കുേമ്പാഴാണ് ഉപേഭാക്താക്കളിൽനിന്ന് അധിക തുക സ്വകാര്യ ഏജൻസിക്ക് വാങ്ങിനൽകുന്നത്. 2010 മുതലാണ് സ്വകാര്യ ഏജൻസിയുമായി അതോറിറ്റി കരാറിലേർപ്പെട്ടിട്ടുള്ളത്. ഇത് സംബന്ധിച്ച് പരാതി വ്യാപകമായതോടെ സൗജന്യ നിരക്കിൽ ബില്ലടയ്ക്കുന്നതിനുള്ള ക്രമീകരണമേർപ്പെടുത്താൻ അതോറിറ്റി നടപടി തുടങ്ങിയിട്ടുണ്ട്. ബാങ്കുകൾ പോലുള്ള മറ്റ് സേവനദാതാക്കളിൽനിന്ന് ഇതിന് നേരിട്ട് താൽപര്യപത്രം ക്ഷണിച്ചിട്ടുണ്ടെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. പത്തോളം ബാങ്കുകൾ ഇതിനോടകം താൽപര്യമറിയിച്ചിട്ടും മൂന്ന്-നാല് മാസങ്ങൾക്കുള്ളിൽ പുതിയ സൗകര്യം ലഭ്യമാകുമെന്നുമാണ് അധികൃതർ നൽകുന്ന വിശദീകരണം. നേരത്തേ രജിസ്റ്റർ ചെയ്ത ഉപഭോക്താക്കൾക്ക് മാത്രമാണ് യൂസർനെയിമും പാസ്വേഡും ഉപയോഗിച്ച് ബില്ലടയ്ക്കാൻ സൗകര്യമുണ്ടായിരുന്നത്. എന്നാൽ, വെബ്പോർട്ടൽ നവീകരിക്കുകയും കൺസ്യൂമർ നമ്പറും െഎ.ഡിയും ഉപയോഗിച്ച് ബില്ലടയ്ക്കാനുള്ള 'ക്യുക്ക് പേ' സംവിധാനമേർപ്പെടുത്തി ഉപഭോക്താക്കൾക്ക് സൗകര്യമൊരുക്കിയത് സമീപകാലത്താണ്. ഇതോടെ കൂടുതൽപേർ ഒാൺലൈനായി പണമടയ്ക്കുന്നതിന് സന്നദ്ധരാകുന്നുണ്ട്. ഇവിടെയും അധിക ചാർജ് ഇനത്തിൽ സ്വകാര്യ ഏജൻസിക്കാണ് ലാഭം. എം. ഷിബു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.